ETV Bharat / city

മരട് ഫ്ലാറ്റ് പൊളിക്കല്‍; സ്ഫോടക വസ്തുകൾ എത്തിച്ചു, സാങ്കേതിക സമിതി യോഗം ഇന്ന്

ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ അതീവസുരക്ഷാ അകമ്പടിയോടെ ഇന്ന് രാവിലെ അങ്കമാലിയിലെ ഗോഡൗണിൽ നിന്നും ഫ്ളാറ്റ് സമുച്ചയത്തിൽ എത്തിച്ചു.

author img

By

Published : Jan 3, 2020, 1:37 PM IST

Updated : Jan 3, 2020, 2:50 PM IST

marad flat demolition news  explosion items in holy faith flat  marad case news  technical committee meeting today  മരട് ഫ്ലാറ്റ് കേസ്  മരട് ഫ്ലാറ്റ് പൊളിക്കല്‍  സാങ്കേതിക സമിതി യോഗം ഇന്ന്  സ്ഫോടക വസ്തുക്കൾ എത്തിച്ചു
മരട് ഫ്ലാറ്റ് പൊളിക്കല്‍; സ്ഫോടക വസ്തുകൾ എത്തിച്ചു, സാങ്കേതിക സമിതി യോഗം ഇന്ന്

കൊച്ചി: സുപ്രീംകോടതി നിർദേശപ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. നിയന്ത്രിത സ്ഫോടനത്തിനുള്ള സ്ഫോടക വസ്‌തുക്കൾ മരടിലെ ഫ്ലാറ്റുകളിൽ എത്തിച്ചു തുടങ്ങി. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ അതീവസുരക്ഷാ അകമ്പടിയോടെ ഇന്ന് രാവിലെ അങ്കമാലിയിലെ ഗോഡൗണിൽ നിന്നും ഫ്ളാറ്റ് സമുച്ചയത്തിൽ എത്തിച്ചു. ജനുവരി 11, 12 തീയതികളിൽ നിയന്ത്രിത സ്ഫോടനം വഴി ഫ്ലാറ്റുകൾ പൊളിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ഏത് ഫ്ലാറ്റ് ആദ്യം പൊളിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതിയുടെ യോഗം ഇന്ന് മരട് നഗരസഭയിൽ ചേരും. യോഗത്തിനു മുന്നോടിയായി സബ് കലക്ടർ ഉൾപ്പടെയുള്ള സാങ്കേതിക സമിതി അംഗങ്ങൾ ആൽഫ സെറീൻ ഫ്ലാറ്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ എത്തിച്ച സ്ഫോടക വസ്തുക്കൾ ഇന്ന് അതീവ സുരക്ഷയിൽ സമുച്ചയത്തിൽ തന്നെ സൂക്ഷിക്കും. കെട്ടിടത്തിനകത്ത് ഉണ്ടാക്കിയ ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറക്കുന്ന കാര്യത്തിൽ സാങ്കേതിക സമിതി യോഗത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. സ്ഫോടകവസ്തുക്കൾ നിറക്കുന്നതോടെ പ്രദേശം അതീവ സുരക്ഷാ വലയത്തിലാകും. ഐഒസി പൈപ്പ് ലൈനിന് മുകളിൽ മണൽ ചാക്കുകൾ വിരിക്കുന്ന നടപടികളും തുടരുകയാണ്.

Intro:

Body:സുപ്രീംകോടതി നിർദേശപ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. നിയന്ത്രിത സ്ഫോടനത്തിനുള്ള സ്ഫോടകവസ്തുക്കൾ മരടിലെ ഫ്ലാറ്റുകളിൽ എത്തിച്ചു തുടങ്ങി. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സ്ഫോടകവസ്തുക്കൾ അതീവസുരക്ഷാ അകമ്പടിയോടെ ഇന്ന് രാവിലെ അങ്കമാലിയിലെ ഗോഡൗണിൽ നിന്നും ഫ്ളാറ്റ് സമുച്ചയത്തിൽ എത്തിച്ചു.

ജനുവരി 11, 12 തീയതികളിൽ നിയന്ത്രിത സ്ഫോടനം വഴി ഫ്ലാറ്റുകൾ പൊളിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഏത് ഫ്ലാറ്റ് ആദ്യം പൊളിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതിയുടെ യോഗം ഇന്ന് മരട് നഗരസഭയിൽ ചേരും. യോഗത്തിനു മുന്നോടിയായി സബ് കളക്ടറുടെ ഉൾപ്പെടുന്ന സാങ്കേതിക സമിതി അംഗങ്ങൾ ആൽഫ സെറീൻ ഫ്ലാറ്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ എത്തിച്ച സ്ഫോടകവസ്തുക്കൾ ഇന്ന് അതീവ സുരക്ഷയിൽ സമുച്ചയത്തിൽ തന്നെ സൂക്ഷിക്കും. കെട്ടിടത്തിനകത്ത് ഉണ്ടാക്കിയ ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറക്കുന്ന കാര്യത്തിൽ ഇന്നു നടക്കുന്ന സാങ്കേതിക സമിതി യോഗത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. സ്ഫോടകവസ്തുക്കൾ നിറക്കുന്നതോടെ പ്രദേശം അതീവ സുരക്ഷാ വലയത്തിലാകും. ഐഒസി പൈപ്പ് ലൈനിന് മുകളിൽ മണൽ ചാക്കുകൾ വിരിക്കുന്ന പ്രവർത്തിയും തുടരുകയാണ്. ഫ്ലാറ്റുകളിൽ സന്ദർശനം നടത്തിയതിനുശേഷമാകും സാങ്കേതിക സമിതി അംഗങ്ങളുടെ യോഗം ആരംഭിക്കുന്നത്.

ETV Bharat
Kochi

Conclusion:
Last Updated : Jan 3, 2020, 2:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.