ETV Bharat / city

സൗമിനി ജെയ്‌നെ മാറ്റുന്നതില്‍ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സി - കൊച്ചി മേയര്‍

കൊച്ചിയില്‍ മഴ ശക്‌തമായതുകൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന് പറഞ്ഞ എംഎല്‍എ ഇരുപത് മില്ലിമീറ്റർ മഴയും വേലിയേറ്റവുമാണ് നഗരത്തിൽ വെള്ളമുയർന്നതിന് കാരണമായതെന്നും കൂട്ടിച്ചേര്‍ത്തു

കൊച്ചി മേയറെ മാറ്റുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സി : പി.ടി.തോമസ് എം.എൽ.എ.
author img

By

Published : Oct 27, 2019, 1:25 PM IST

കൊച്ചി: മേയറെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സിയാണെന്ന് പി.ടി.തോമസ് എം.എൽ.എ. വോട്ടെടുപ്പ് ദിനത്തിലുള്ള വലിയ തോതിലുള്ള മഴകാരണമാണ് ഭൂരിപക്ഷം കുറഞ്ഞത്. അത് കോർപ്പറേഷൻ ഭരിക്കുന്നവരുടെ കുറ്റമല്ല. ഇരുപത് മില്ലിമീറ്റർ മഴയും വേലിയേറ്റവുമാണ് നഗരത്തിൽ വെള്ളമുയർന്നതിന് കാരണമായത്. മേയറുടെയോ ഡെപ്യൂട്ടി മേയറുടെയോ മാത്രം കുറ്റമായി ഇതിനെ വിലയിരുത്തുന്നതിനോട് യോജിപ്പില്ലെന്നും പി.ടി തോമസ് കൊച്ചിയില്‍ പറഞ്ഞു.

കൊച്ചി മേയറെ മാറ്റുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സി : പി.ടി.തോമസ് എം.എൽ.എ.
ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം മേയര്‍ സൗമിനി ജെയ്‌നിന്‍റെ ഭരണത്തിലെ പോരായ്‌മകളാണെന്ന് വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് എം.എല്‍.എയുടെ പ്രതികരണം. ഹൈക്കോടതിയുടെ വിമർശനങ്ങളെ പോസിറ്റീവായാണ് കാണ്ടേണ്ടതെന്ന് പറഞ്ഞ എംഎല്‍എ എറണാകുളത്തിന്‍റെ സവിശേഷ സാഹചര്യമാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിലയിരുത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം കൊച്ചി കോർപ്പറേഷൻ ഭരണതലത്തിൽ മാറ്റമുണ്ടാവുമെന്ന വി.ഡി.സതീശന്‍റെ പ്രസ്‌താവനയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ലെന്നും പി.ടി.തോമസ് പറഞ്ഞു.

Intro:

Body:kl_ekm_02_pt_thomas_byte_7206475

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.