ETV Bharat / city

പിറവം പള്ളി തര്‍ക്കം;യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധം ശക്തം, നടപടി നാളെയും തുടരും - piravom church jacobite orthodox issue legal proceedings extends to tomorrow

പ്രതിഷേധം നടത്തിയ യാക്കോബായ വിഭാഗത്തിൽപ്പെട്ട 67 പേർക്കെതിരെ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പിറവം പള്ളി തര്‍ക്കം
author img

By

Published : Sep 25, 2019, 8:49 PM IST

Updated : Sep 25, 2019, 10:12 PM IST

എറണാകുളം: പിറവം സെന്‍റ് മേരിസ് പള്ളിതര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് നിയമനടപടിയില്‍ നിന്നും ഇന്നത്തേക്ക് പിന്മാറി. നടപടികള്‍ നാളെയും തുടരും.

പ്രതിഷേധം നടത്തിയ യാക്കോബായ വിഭാഗത്തിൽപ്പെട്ട 67 പേർക്കെതിരെ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ശേഷവും ശക്തമായ പ്രതിഷേധമാണ് യാക്കോബായ വിഭാഗം നടത്തിയത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്ന് യാക്കോബായ വിഭാഗത്തോട് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്നും ഉറച്ച നിലപാടിലാണ് യാക്കോബായ വിഭാഗം.

എന്നാല്‍ രാവിലെ പള്ളില്‍ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞിരുന്നു. പള്ളിയുടെ ഗേറ്റിനു മുന്നില്‍ രാവിലെ മുതൽ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം തുടരുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും യാക്കോബായ വിഭാഗക്കാരെ ഒഴിവാക്കി തങ്ങളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നും ഓര്‍ത്തിഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു.

പിറവം പള്ളി തര്‍ക്കം;യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധം ശക്തം, നടപടി നാളെയും തുടരും

Intro:

Body:സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തിനെതിരെ പ്രതിഷേധം നടത്തിയ യാക്കോബായ വിഭാഗത്തിൽപ്പെട്ട 67 പേർക്കെതിരെ ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടുമാസത്തേക്കാണ് ഇവർക്ക് പള്ളിയിലും പരിസരത്തും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതേസമയം നിയമ നടപടികളിൽ നിന്നും പോലീസ് ഇന്നത്തേക്ക് പിന്മാറി.

സുപ്രീം കോടതിയുടെ വിധി നടപ്പാക്കേണ്ടതായ ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥർ നാളെ തുടർ നടപടികളിലേക്ക് വീണ്ടും കടക്കും.

67 പേർക്കെതിരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ശേഷം പള്ളിയുടെ അങ്കണത്തിലേക്ക് പ്രവേശിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതിഷേധമാണ് യാക്കോബായ വിഭാഗം നടത്തിയത്. തങ്ങളുടെ പള്ളി ഓർത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു യാക്കോബായ വിഭാഗം.

വൈകിട്ട് കോടതി ഉത്തരവ് നടപ്പാക്കാൻ സഹകരിക്കണമെന്ന് പോലീസ് വീണ്ടും യാക്കോബായ വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്നും പിന്മാറില്ലെന്നും തങ്ങളെ കൊലപ്പെടുത്തിയതിനു ശേഷം മാത്രമേ മറുവിഭാഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കുകയുള്ളൂ എന്നും യാക്കോബായ വിഭാഗം പറഞ്ഞു.

hold

രാവിലെ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞിരുന്നു.പള്ളിയുടെ ഗേറ്റിൽ രാവിലെ മുതൽ യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം തുടരുകയാണ്.യാതൊരു കാരണവശാലും പള്ളിയിലേക്ക് ഓർത്തഡോക്സ് വിഭാഗത്തെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ നിലപാട്.

അതേസമയം പള്ളിയിൽ പ്രവേശിക്കുന്നതിനായി പ്രധാന കവാടത്തിലെത്തിയ ഓർത്തഡോക്സ് വിഭാഗത്തിന് ഗേറ്റ് പൂട്ടിയതിനാൽ അകത്തു പ്രവേശിക്കാൻ സാധിച്ചില്ല. സുപ്രീം കോടതി വിധി പ്രകാരം പള്ളിയുടെ അകത്തുള്ള യാക്കോബായ വിഭാഗക്കാരെ ഒഴിവാക്കി തങ്ങളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം പൊലീസിനോട് ആവശ്യപ്പെട്ടു.

ETV Bharat
Kochi

Conclusion:
Last Updated : Sep 25, 2019, 10:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.