ETV Bharat / city

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുടക്കം ; 4500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി - നരേന്ദ്ര മോദി കേരളത്തിൽ

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ പേട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെയുള്ള മെട്രോ സർവീസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

കൊച്ചി മെട്രോ  Kochi Metro  പ്രധാനമന്ത്രി നരേന്ദ്ര മോദി  കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം  Kochi Metro Phase 2  PM Modi launch Kochi Metro extension  SECOND PHASE OF KOCHI METRO  കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് തുടക്കം  മുഖ്യമന്ത്രി പിണറായി വിജയൻ  കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുടക്കം  4500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം  narendra modi launch second phase of kochi metro  ജവഹർലാൽ നെഹ്റു സ്റ്റേഡിയം  Pinarayi vijayan  സ്പെഷ്യൽ ടെയിൻ  നരേന്ദ്ര മോദി കേരളത്തിൽ  Narendra Modi in Kerala
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുടക്കം; 4500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
author img

By

Published : Sep 1, 2022, 10:06 PM IST

എറണാകുളം : കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനം രാജ്യത്തിന്‍റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തുടർന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‍റെ ശിലാസ്ഥാപനം, ഒന്നാം ഘട്ടത്തിലെ പേട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെയുള്ള മെട്രോ സർവീസിന്‍റെ ഉദ്ഘാടനം എന്നിവ പ്രധാനമന്ത്രി നിർവഹിച്ചു.

ആധുനിക വികസനം : അടുത്ത 25 വർഷത്തിൽ വിപുലമായ വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കാൻ പോകുന്നത്. കേരളത്തിലും ആധുനിക വികസനത്തിന്‍റെ ഘട്ടം ആരംഭിക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടംജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെ എത്തുമ്പോൾ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ഏറെ ഗുണകരമാകുമെന്നും മോദി പറഞ്ഞു.

മൾട്ടി മോഡൽ കണക്‌ടിവിറ്റി സംവിധാനമാണ് കൊച്ചിയിൽ നടപ്പാക്കുക. ഇതിനായി യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ടേഷൻ അതോറിറ്റിക്ക് കീഴിൽ വിവിധ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.

നഗര ഗതാഗത വികസനത്തിന് പ്രധാന്യം : കഴിഞ്ഞ എട്ട് വർഷമായി നഗര ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. കഴിഞ്ഞ എട്ട് വർഷത്തിൽ 500 കിലോമീറ്ററിലധികം മെട്രോ റെയിൽ റൂട്ട് നിർമിക്കാൻ കഴിഞ്ഞു. ആയിരം കിലോമീറ്റർ ദൂരം നിർമാണം പുരോഗമിക്കുകയാണ്. ഇന്ത്യൻ റെയിൽവേയും സമഗ്രവികസനത്തിന്‍റെ പാതയിലാണ്. റെയിൽവേ സ്റ്റേഷനുകൾ എയർ പോർട്ടുകൾക്ക് സമാനമായ രീതിയിൽ വികസിപ്പിക്കുകയാണ്.

കേരളത്തിന്‍റെ റെയിൽ കണക്‌ടിവിറ്റിയിൽ പുതിയ നാഴികക്കല്ല് സൃഷ്‌ടിക്കപ്പെടുകയാണ്. തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ഇരട്ടപ്പാതയാകുന്നതോടെ സാധാരണ യാത്രക്കാർക്കും തീർഥാടകർക്കും ഏറെ ഗുണകരമാകും. ഏറ്റുമാനൂർ - ചിങ്ങവനം - കോട്ടയം പാത ഇരട്ടിപ്പിക്കൽ പൂർത്തിയായത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർക്ക് വലിയ ആശ്വാസമാകും.

കൊല്ലം-പുനലൂർ പാത വൈദ്യുതീകരണം പൂർത്തിയായത് വഴി മലിനീകരണം കുറയുകയും വേഗത കൂടിയ ട്രെയിൻ ലഭിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

4500 കോടിയുടെ പദ്ധതി: കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും 4500 കോടി രൂപയുടെ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളുടെയും കൊല്ലം സ്റ്റേഷന്‍റെയും നവീകരണ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. കുറുപ്പന്തറ- കോട്ടയം- ചിങ്ങവനം പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും, കൊല്ലം- പുനലൂർ പാത വൈദ്യുതീകരണം എന്നിവയും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.

കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള സ്പെഷ്യൽ ടെയിൻ, കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ എന്നിവയുടെ ഫ്ളാഗ് ഓഫും നിര്‍വഹിക്കപ്പെട്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, ആന്‍റണി രാജു, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.