ETV Bharat / city

മുദ്ര വായ്പ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടി മുങ്ങി നടന്ന സീരിയൽ നടൻ അറസ്റ്റിൽ

തന്‍റെ പേരിൽ അറസ്റ്റ് വാറന്‍റ് നിലനിന്നിരുന്നതിനാൽ ആഢംബര കാറുകളിൽ കറങ്ങിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. രാത്രികളിൽ വീടിന്‍റെ ടെറസിൽ ഉറങ്ങിയിരുന്ന പ്രതിയെ വീട് വളഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുദ്ര വായ്പ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ വിജോ
author img

By

Published : Feb 9, 2019, 11:55 AM IST

സിനിമാ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും മുദ്ര വായ്പ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സീരിയല്‍ നടന്‍ അറസ്റ്റില്‍. തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി ജോണ്‍സണ്‍ ആണ് പിടിയിലായത്.

സൗത്ത് മാറാടി കരയില്‍ മഞ്ചരിപ്പടി സ്വദേശിനിയായ യുവതിയുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ ഇയാളെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്ന യുവതിയെ ലോക്കേഷനിലാണ് വിജോ പരിചയപ്പെട്ടത്. യുവതി സാമ്പത്തികാവശ്യം പറഞ്ഞപ്പോള്‍ പണം മുദ്ര വായ്പ വഴി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷയും വിജോ തയാറാക്കി. ആദ്യഘട്ടത്തിലാവശ്യമായ പണവും ചെലവാക്കി. എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതി. സമാന കേസുകളില്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച വിജോ തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ മൂന്ന് തട്ടിപ്പുകേസിലും പ്രതിയാണ്.

മൂവാറ്റുപുഴ സ്വദേശി സലാമിന്‍റെ ഭൂമിക്കേസില്‍ അ‍ഞ്ച് ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ അറസ്റ്റ് വാറന്‍റ് ഉണ്ട്. പകല്‍ ആഡംബര കാറുകളില്‍ കറങ്ങി നടന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയും അറസ്റ്റ് വാറന്‍റ് നിലനിൽക്കുന്നതിനാൽ രാത്രി വൈകി വീട്ടിലെത്തുകയുമാണ് ഇയാളുടെ രീതി. വൈകി വീട്ടിൽ എത്തുന്ന ഇയാൾ ടെറസിലാണ് ഉറങ്ങുന്നത്. പ്രതി വീട്ടിലെത്തിയതറിഞ്ഞ പൊലീസ് വീട് വളഞ്ഞതോടെ വിജോ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

Intro:Body:

സിനിമാ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമൊക്കെ മുദ്ര വായ്പ ശരിയാക്കി നല്‍കാമെന്ന്  വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സീരിയല്‍ നടന്‍ അറസ്റ്റില്‍. തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി ജോണ്‍സണ്‍ (33) ആണ് പിടിയിലായത്. സൗത്ത് മാറാടി കരയില്‍ മഞ്ചരിപ്പടി സ്വദേശിനിയായ യുവതിയുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.

നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ ഇയാളെ സൈബര്‍ സെലിന്‍റെ സഹായത്തോടെയാമ് അറസ്റ്റ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്ന യുവതിയെ സിനിമയുടെ ലോക്കേഷനിലാണ് വിജോ പരിചയപ്പെട്ടത്. യുവതി സാമ്പത്തികാവശ്യം പറഞ്ഞപ്പോള്‍ പണം മുദ്ര വായ്പ വഴി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. വായ്പ എടുക്കുന്നതിന് ആവശ്യമായ രോഖകളും അപേക്ഷയും വിജോ തയാറാക്കി. ആദ്യഘട്ടത്തിലാവശ്യമായ പണവും ചെലവാക്കി. എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 

സമാന കേസുകളില്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച വിജോ തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ മൂന്ന് തട്ടിപ്പുകേസില്‍ പ്രതിയാണ്. മൂവാറ്റുപുഴ സ്വദേശി സലാമിന്‍റെ ഭൂമിക്കേസില്‍ അ‍ഞ്ച് ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് വാരന്‍റ്  ഉണ്ട്. 

പകല്‍ ആഡംബര കാറുകളില്‍ കറങ്ങി നടന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയും വാറന്‍റ്  ഉളളതിനാല്‍ രാത്രി വൈകി വീട്ടിലെത്തുകയുമായിരുന്നു രീതി. ടെറസില്‍ ആയിരുന്നു വിജോയുടെ ഉറക്കം. പ്രതി വീട്ടിലുണ്ടെന്ന് അറിഞ്ഞ് വീട് വളഞ്ഞതോടെ ഊര്‍ന്നിറങ്ങി മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.