എറണാകുളം: കോതമംഗലത്ത് കാൽപ്പന്തുകളിക്ക് മുതൽക്കൂട്ടായി മാറാനൊരുങ്ങി കോതമംഗലം മാർ ബേസിൽ സ്‌കൂൾ(Mar Basil School Kothamangalam). നാടിൻ്റെ ഫുട്ബോൾ പ്രതാപത്തെ വീണ്ടെടുക്കാൻ ആരംഭിച്ച മാർ ബേസിൽ ഫുട്ബോൾ അക്കാദമിയുടെ(Mar Basil Football Academy) ഉദ്ഘാടനം ആൻ്റണി ജോൺ(Antony John) എംഎൽഎ നിർവഹിച്ചു.
ഇന്ത്യൻ കായികരംഗത്തെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായ മാർ ബേസിലിൽ 5-ാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ് വരെയുള്ള നൂറോളം കുട്ടികളാണ് ഫുട്ബോൾ പരിശീലനം നടത്തി വരുന്നത്. പെൺകുട്ടികളുടെ ടീമും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.
ALSO READ: Judo Sisters | ദേശീയ മത്സരങ്ങളിലെ മലയാളി സാന്നിധ്യം, ഇടികൂട്ടിലെ ഇടിമുഴക്കമായി ജൂഡോ സഹോദരിമാർ
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ പ്രൊഫഷണൽ ഫുട്‌ബോൾ കോച്ച് ലൈസൻസ് നേടിയ മുൻ സ്റ്റേറ്റ് കോച്ച് ബിനു വി സ്‌കറിയ(Binu V Skaria) ആണ് അക്കാദമിയുടെ മുഖ്യ പരിശീലകൻ. പരിശീലനത്തിന് പുറമേ കുട്ടികൾക്കായുള്ള താമസ സൗകര്യവും സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്.