ETV Bharat / city

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ട് ചെയ്‌തത് 68.77 ശതമാനം പേർ, ചര്‍ച്ചയായി പോളിങിലെ കുറവ് - തൃക്കാക്കര വോട്ടിങ് ശതമാനം

2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 70.39 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. 1.69 ശതമാനം വോട്ടിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായത്.

thrikkakara bypoll  thrikkakara bypoll polling  lowest voter turnout in thrikkakara bypoll  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോളിങ്  തൃക്കാക്കര വോട്ടിങ് ശതമാനം  തെരഞ്ഞെടുപ്പ് കമ്മിഷൻ തൃക്കാക്കര പോളിങ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ട് ചെയ്‌തത് 68.77 ശതമാനം പേർ, ചര്‍ച്ചയായി പോളിങിലെ കുറവ്
author img

By

Published : Jun 1, 2022, 5:51 PM IST

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ വോട്ടിങ് ശതമാനം തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. 68.77 ശതമാനം പേര്‍ വോട്ട് ചെയ്‌തു. ആകെയുള്ള 1,96,805 വോട്ടർമാരിൽ 1,35,342 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ഇതിൽ 68,175 പേർ സ്ത്രീകളും 67,166 പേർ പുരുഷൻമാരും ഒരാൾ ട്രാൻസ് ജെൻഡറുമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.69 ശതമാനം വോട്ടിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായത്. 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 70.39 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്.

മൂന്ന് മുന്നണികളും സർവസന്നാഹവുമായി മണ്ഡലം ഉഴുതുമറിച്ച് പ്രചാരണം നടത്തിയെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാവുകയാണ്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്ന് ഇടത് മുന്നണി ചൂണ്ടികാട്ടുന്നു. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.

എന്നാൽ പോളിങ് കുറഞ്ഞത് തങ്ങളെ ബാധിക്കില്ലെന്നാണ് യുഡിഎഫിന്‍റെ അഭിപ്രായം. വോട്ടെണ്ണൽ ദിനമായ വെള്ളിയാഴ്‌ച വരെ കണക്ക് കൂട്ടലുകളും അവകാശ വാദങ്ങളും മുന്നണികൾ തുടരും. വോട്ടിങ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളജിൽ കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച രാവിലെയാണ് കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.

Also read: വിധിയെഴുതി തൃക്കാക്കര: മികച്ച പോളിങ്ങില്‍ കണ്ണുംനട്ട് മുന്നണികള്‍, നെഞ്ചിടിപ്പിന്‍റെ 2 നാള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.