ETV Bharat / city

കൊച്ചി മെട്രോ പേട്ട -എസ്.എന്‍ ജങ്ഷൻ പാതയിലെ ട്രയല്‍ റണ്‍ വിജയം

author img

By

Published : Feb 14, 2022, 10:35 AM IST

രാത്രി 12 മണിക്ക് ആരംഭിച്ച ട്രയല്‍ റണ്‍ പുലര്‍ച്ചെ 4.30നാണ് അവസാനിച്ചത്.

കൊച്ചി മെട്രോ ട്രയൽ റൺ  പേട്ട -എസ്.എന്‍ ജംഗ്ഷന്‍ പാതയിലെ ട്രയല്‍ റണ്‍ വിജയകരം  കൊച്ചി മെട്രോയിൽ കൂടുതൽ സർവീസുകൾ  കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അപ്‌ഡേറ്റ്സ്  Kochi Metro Peta-SN Junction route trail run  Kochi Metro updates  Peta-SN Junction route trail run
കൊച്ചി മെട്രോ പേട്ട -എസ്.എന്‍ ജംഗ്ഷന്‍ പാതയിലെ ട്രയല്‍ റണ്‍ വിജയകരം

എറണാകുളം: കൊച്ചി മെട്രോയുടെ പേട്ട - എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള പുതുതായി നിർമാണം പൂർത്തിയാക്കിയ പാതയില്‍ ട്രയല്‍ റണ്‍ വിജയം. രാത്രി 12 മണിക്ക് ആരംഭിച്ച ട്രയല്‍ റണ്‍ പുലര്‍ച്ചെ 4.30ന് അവസാനിച്ചു. പേട്ട മെട്രോ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈഗ എന്ന ആറാം നമ്പര്‍ ട്രെയിനാണ് ട്രയല്‍ റണ്‍ തുടങ്ങിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റർ വേഗതയില്‍ സഞ്ചരിച്ചാണ് ട്രാക്ക് പരിശോധന നടത്തിയത്.

രാത്രി 12 മണിക്ക് ആരംഭിച്ച ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി 12.56ന് എസ്.എൻ ജംഗ്ഷനിൽ എത്തി. 1.01ന് തിരിച്ച് പേട്ടയിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ 4.30 വരെ ട്രയൽ റൺ തുടർന്നു. തിങ്കളാഴ്‌ച രാത്രിയും ട്രയൽ റൺ തുടരും.

പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷൻ വരെയുള്ള രണ്ട് കിലോമീറ്ററാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിച്ചത്. ആദ്യഘട്ട നിര്‍മാണം പൂർത്തിയാക്കിയത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനായിരുന്നു. 2019 ഒക്ടോബറിലാണ് പേട്ട, എസ്.എൻ ജംഗ്ഷൻ പാതയുടെ നിര്‍മാണം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായെങ്കിലും പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

പൈലിങ് നടത്തി 27 മാസങ്ങൾക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടി രൂപയാണ് മൊത്തം നിര്‍മാണ ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചെലവഴിച്ചു. ഇതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും.

അതേസമയം കൊവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് മെട്രോ തിങ്കളാഴ്‌ച മുതല്‍ ട്രെയിൻ സർവീസുകൾക്കിടയിലെ സമയദൈര്‍ഘ്യം കുറച്ചു. തിങ്കള്‍ മുതല്‍ ശനി വരെ തിരക്ക് കൂടിയ സമയങ്ങളില്‍ ഇനി മുതല്‍ 7 മിനിറ്റ് 30 സെക്കന്‍റ് ഇടവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 9 മിനിറ്റ് ഇടവിട്ടും ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്ന് കെ.എം.ആർ.എൽ. അറിയിച്ചു.

ALSO READ: ഈ പ്രണയ ദിനത്തില്‍ ചരിത്രം കുറിക്കാൻ ഒരു ട്രാൻസ്ജെൻഡർ വിവാഹം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.