എറണാകുളം : കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ (43) അന്തരിച്ചു. അർബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്‌ച രാവിലെ ആറുമണിയോടെയാണ് മരണം സംഭവിച്ചത്.
എറണാകുളം ശിവക്ഷേത്രം ഉൾപ്പെടുന്ന അറുപത്തിരണ്ടാം ഡിവിഷനിൽ നിന്നും ബിജെപി പ്രതിനിധിയായാണ് മിനി ആർ മേനോൻ തെരെഞ്ഞെടുക്കപ്പെട്ടത്.കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
Also read: കൊണ്ടോട്ടി എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍
രാവിലെ പത്തര മുതൽ മൃതദേഹം കൗൺസിലറുടെ ഓഫിസിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും.