ETV Bharat / city

ഫെമ നിയമ ലംഘനം അന്വേഷിക്കാനാകില്ല; ഇഡിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി കിഫ്‌ബി - Kiifb against ed

ഫെമ നിയമ ലംഘനം പരിശോധിക്കേണ്ടത് റിസർവ് ബാങ്ക് ആണെന്നും അതിനാൽ ഇഡിയുടെ സമൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കിഫ്‌ബിയുടെ ഹർജി

ഇഡിക്കെതിരെ കിഫ്‌ബി  ഇഡിക്ക് ഫെമ നിയമ ലംഘനം അന്വേഷിക്കാനാകില്ലെന്ന് കിഫ്‌ബി  മസാല ബോണ്ട് കേസ്  ഇഡിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി കിഫ്‌ബി  Kiifb filed petition against ED in High Court  Kiifb against ed  KIIFB THOMAS ISSAC
ഫെമ നിയമ ലംഘനം അന്വേഷിക്കാനാകില്ല; ഇഡിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി കിഫ്‌ബി
author img

By

Published : Aug 12, 2022, 10:19 PM IST

എറണാകുളം: മസാല ബോണ്ട് കേസിലെ എൻഫോഴ്‌സ്‌മെന്‍റ് അന്വേഷണം ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ഹർജി നൽകി കിഫ്‌ബി. ഇഡിയുടെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ലെന്നും റിസർവ് ബാങ്ക് ആണ് ഇക്കാര്യം പരിശോധിക്കണ്ടതെന്നും ഹർജിയിൽ പറയുന്നു.

2021 മുതൽ തുടർച്ചയായി ഇ.ഡി സമൻസ് അയച്ച് പ്രവർത്തനം തടസപ്പെടുത്തുകയാണ്. കിഫ്ബി വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇ.ഡിയുടെ പക്കൽ തെളിവുകളില്ലെന്നും നിക്ഷിപ്‌ത താൽപര്യത്തോടെയാണ് എൻഫോഴ്സ്മെന്‍റ് അന്വേഷണമെന്നും ഹർജിക്കാർ വാദിക്കുന്നു. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരാണ് ഹർജിയിലെ രണ്ടും മൂന്നും കക്ഷികൾ.

READ MORE: കിഫ്‌ബിയില്‍ തോമസ് ഐസകിന് സാവകാശം നല്‍കി ഹൈക്കോടതി, ഓഗസ്റ്റ് 17ന് ഹര്‍ജി വീണ്ടും പരിഗണിക്കും

ഹർജി തീർപ്പാക്കും വരെ ഇ.ഡിയുടെ സമൻസുകളിന്മേൽ തുടർ നടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബിയിലെ ഇ.ഡി അന്വേഷണത്തെ എതിർത്ത് തോമസ് ഐസക്കും മറ്റ് അഞ്ച് എം.എൽ.എമാരും കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.