ETV Bharat / city

ഓഫിസിലേക്കുള്ള യാത്രമധ്യേ ഉദ്യോഗസ്ഥര്‍ക്ക് അപകടം; പ്രത്യേക അവധിക്ക് അര്‍ഹത - സ്‌പെഷ്യൽ ഡിസെബലിറ്റി ലീവിന് ലഭ്യമാക്കണമെന്ന് ഹൈക്കോടതി

ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ഷൈലജ കെ ഉണ്ണിത്താൻ സമർപ്പിച്ച ഹർജിയിലാണ് കേരള സർവീസ് റൂൾസ് ഒന്നാം ഭാഗത്തിലെ റൂൾ 97, 98 പ്രകാരം ഹൈക്കോടതിയുടെ ഉത്തരവ്.

kerala high court on government employee accident  Govt Employee Entitled To Special Disability Leave on accident  State of Kerala & Ors v. Shylaja K Unnithan  special disability leave for governmnent employees  kerala high court judgement refering kerala service rule book part 1 rules 97, 98  സ്റ്റേറ്റ് ഓഫ് കേരള v/s ഷൈലജ കെ ഉണ്ണിത്താൻ കേസ്  സർക്കാർ ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ അപകടങ്ങൾ  പ്രത്യേക അവധിക്ക് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി  സ്‌പെഷ്യൽ ഡിസെബലിറ്റി ലീവിന് ലഭ്യമാക്കണമെന്ന് ഹൈക്കോടതി  കേരള സർവീസ് റൂൾ ബുക്ക് ഉദ്ധരിച്ച് ഹൈക്കോടതി
സർക്കാർ ഓഫീസിലേക്കുള്ള യാത്രക്കിടെ അപകടങ്ങൾ; പ്രത്യേക അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി
author img

By

Published : Dec 1, 2021, 4:06 PM IST

എറണാകുളം: സർക്കാർ ഉദ്യോഗസ്ഥർ താമസസ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ സംഭവിക്കുന്ന അപകടങ്ങളിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. കേരള സർവീസ് റൂൾസിലെ ഒന്നാം ഭാഗത്തിലെ റൂൾ 97, 98 പ്രകാരമാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി എന്നിരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഹയർ സെക്കൻഡറി അധ്യാപിക ഷൈലജ കെ ഉണ്ണിത്താൻ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.

2012 ആഗസ്റ്റ് 17ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോൾ അധ്യാപിക അപകടത്തിൽപെടുകയും ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് അധ്യാപിക സ്‌പെഷ്യൽ ഡിസെബലിറ്റി ലീവിന് അപേക്ഷിച്ചെങ്കിലും റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ്‌ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ആവശ്യം നിരസിച്ചു.

തുടർന്ന് ഹർജിക്കാരിക്ക് പ്രത്യേക അവധി നൽകാൻ 2020 നവംബർ 19ന് സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയെങ്കിലും സ്‌കൂളിലേക്കുള്ള യാത്രയെ തൊഴിലുമായി ബന്ധപ്പെടുത്താനാവില്ലെന്നും ആ നിലയ്ക്ക് കേരള സർവീസ് ചട്ടത്തിൽ പറയുന്ന സ്പെഷ്യൽ ലീവ് നൽകാനാവില്ലെന്നുമായിരുന്നു സർക്കാരിന്‍റെ അപ്പീലിലെ വാദം. ഈ വാദത്തെ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

ALSO READ: Marakkar : അര ലക്ഷം രൂപ, 10 മണിക്കൂര്‍ ; മിഥുന്‍റെ തോളിലുണ്ട് കുഞ്ഞാലി മരയ്‌ക്കാർ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.