ETV Bharat / city

വ്യാവസായിക രംഗത്ത് സമഗ്ര വികസനം വരും; ഇപി ജയരാജൻ - വ്യവസായി സൗഹൃദ സംഗമം

നിക്ഷേപകർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് സർക്കാര്‍. കേസുകള്‍ വേഗത്തിലാക്കാൻ വാണിജ്യകോടതി സ്ഥാപിക്കുമെന്നും മന്ത്രി.

വ്യാവസായിക രംഗത്ത് സമഗ്ര വികസനം വരും; ഇ പി ജയരാജൻ
author img

By

Published : Sep 1, 2019, 5:04 AM IST

കൊച്ചി: വ്യാവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കർമപദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. നിക്ഷേപകർക്ക് വ്യവസായം തുടങ്ങാൻ എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് സർക്കാർ. ഇതിന്‍റെ ഭാഗമായാണ് കേരള ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ ആന്‍റ് പ്രൊമോഷൻ ആക്ട് അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന വ്യവസായി സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ സംരംഭങ്ങൾക്ക് ലൈസൻസ് അടക്കമുള്ള അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി കെ-സ്വിഫ്റ്റ് ഓൺലൈൻ ക്ലിയറൻസ് സംവിധാനം സഹായിക്കും. 14 വകുപ്പുകളുടെ 29 സേവനങ്ങളാണ് ഇതുവഴി ലഭ്യമാകുക. കെട്ടിട നിർമാണ അനുമതി, സുരക്ഷാ ക്ലിയറൻസ് തുടങ്ങിയവ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. 30 ദിവസത്തിനകം ലൈസൻസ് ലഭിച്ചിട്ടില്ലെങ്കിൽ സ്വമേധയാ ലൈസൻസിന് അർഹതയുണ്ടാകും.

വ്യാവസായിക രംഗത്ത് സമഗ്ര വികസനം വരും; ഇ പി ജയരാജൻ

വ്യവസായി സൗഹൃദാന്തരീക്ഷം ഉറപ്പാക്കാനായി നിരവധി പദ്ധതികളാണ് സർക്കാർ പരിഗണിക്കുന്നത്. കെ–സ്വിഫ്റ്റിന്‍റെ രണ്ടാം പതിപ്പിൽ 25 വകുപ്പുകളെ ഉൾപ്പെടുത്തും. സ്വകാര്യ, പൊതുമേഖലാ നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്‍റെ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുത്തുകയാണ് ലക്ഷ്യം.വാണിജ്യ വ്യവഹാരങ്ങൾ വേഗത്തിലാക്കാൻ വാണിജ്യകോടതി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ നിരവധി നിർദേശങ്ങളും അഭിപ്രായങ്ങളും വ്യവസായികൾ മുന്നോട്ടുവെച്ചു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട നിയമ നടപടികൾ ഉടൻ പൂർത്തീകരിക്കണം. പ്രളയബാധിതരായ വ്യവസായികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ഇ-ഗവണന്‍സ് ശക്തമാക്കണമെന്നും സംഗമത്തിൽ അഭിപ്രായമുയർന്നു.

Intro:Body:
http://clipmail.kerala.gov.in/videos/8/2019-08-31-15-39_223_v.mp4

വ്യാവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കർമ്മപദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന വ്യവസായി സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപകർക്ക് വ്യവസായം തുടങ്ങാൻ എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായാണ് കേരള ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ ആൻഡ് പ്രൊമോഷൻ ആക്ട് അവതരിപ്പിച്ചത്. പുതിയ സംരംഭങ്ങൾക്ക് ലൈസൻസ് അടക്കമുള്ള അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി കെ-സ്വിഫ്റ്റ് എന്ന ഓൺലൈൻ ക്ലിയറൻസ് സംവിധാനവും അവതരിപ്പിച്ചു. 14 വകുപ്പുകളുടെ 29 സേവനങ്ങളാണ് ഇതുവഴി ലഭ്യമാകുക. കെട്ടിട നിർമ്മാണ അനുമതി, സുരക്ഷാ ക്ലിയറൻസ് തുടങ്ങിയവ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും.

വാണിജ്യ വ്യവഹാരങ്ങൾ വേഗത്തിലാക്കാൻ വാണിജ്യകോടതി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് വാണിജ്യ കോടതി സ്ഥാപിക്കുക.

വായ്പയെടുത്ത് കടബാധ്യതയിലായ വ്യാപാരികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. കെ എസ് ഐ ഡി സി യെ ശക്തിപ്പെടുത്തി കൂടുതൽ വായ്പകൾ അനുവദിക്കും. വിദേശ നിക്ഷേപകരെ ആകർഷിക്കാൻ അവരുടെ പ്രൊജകുകൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നു. വ്യവസായി സംഘടനകളുടെയും സംരംഭകരുടെയും യോഗം വിളിച്ച് നിർദേശങ്ങൾ പരിഗണിച്ചായിരിക്കും പദ്ധതികൾ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ നിരവധി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വ്യവസായികൾ മുന്നോട്ടുവെച്ചു. അപകട സാധ്യത കുറഞ്ഞ കെട്ടിടങ്ങൾക്ക് ഫയർ ക്ലിയറൻസ് ആവശ്യമില്ലെന്ന വ്യവസ്ഥ പഞ്ചായത്ത് തലത്തിൽ നടപ്പായിട്ടില്ലെന്ന് ചെറുകിട വ്യാപാര മേഘലയിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടി കാണിച്ചു. പുതിയ നിയമത്തിൽ, വ്യവസായ അനുമതിക്കുള കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തണം. പ്രളയബാധിതരായ വ്യവസായികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ഇ ഗവേണൻസ് ശക്തമാക്കണമെന്ന് സംഗമത്തിൽ അഭിപ്രായമുയർന്നു.

Etv Bharat
Kochi

.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.