ETV Bharat / city

നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി ജഡ്‌ജിയെ മാറ്റണം, അതിജീവിത ഹൈക്കോടതിയില്‍ - അതിജീവിത ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസിനെ മാറ്റണം എന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്

kerala actor assault case  survivor approaches high court seeking change of trial court judge  dileep case latest  actor assault case survivor plea to change trial court judge  actress assault case latest news  വിചാരണക്കോടതി ജഡ്‌ജിയെ മാറ്റണം  നടിയെ ആക്രമിച്ച കേസ്  ജഡ്‌ജി ഹണി എം വർഗീസിനെ മാറ്റണം  നടിയെ ആക്രമിച്ച കേസ് അതിജീവിത ഹര്‍ജി  അതിജീവിത ഹൈക്കോടതിയില്‍  ദിലീപിനെതിരായ കേസ്
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്‌ജിയെ മാറ്റണം, അതിജീവിത ഹൈക്കോടതിയില്‍
author img

By

Published : Aug 4, 2022, 12:51 PM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. കേസ് പുതിയ ജഡ്‌ജി കേള്‍ക്കണം. പുരുഷനായാലും പ്രശ്‌നമില്ലെന്ന് അപേക്ഷയിൽ പറയുന്നുണ്ട്.

വിചാരണക്കോടതി ജ‌ഡ്‌ജിക്കെതിരെ നേരത്തെയും അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു. വിചാരണ പ്രത്യേക സിബിഐ കോടതിയിൽ നിന്നും ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകിയത്. സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് തന്നെയാണ് തുടർന്നും വിചാരണ നടത്തുക.

Read more: 'സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ട്' ; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

ഈ സാഹചര്യത്തില്‍ ജഡ്‌ജി ഹണി എം വർഗീസിനെ മാറ്റി നിർത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. അതിനിടെ കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് തെളിവുകൾ ഉണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ചിന്‍റെ അപ്പീൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.