ETV Bharat / city

നടിയെ ആക്രമിച്ച കേസ്; ദ്യശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയത് അറിയിച്ചില്ല, വിചാരണ കോടതിക്കെതിരെ സർക്കാർ - നടിയെ ആക്രമിച്ച കേസ് മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം സമയം തേടി ക്രൈം ബ്രാഞ്ച് നൽകിയ ഹർജിയിലാണ് വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുള്ളത്

kerala actor assault case latest  actor assault case govt against trial court  actor assault case allegations against trial court  നടിയെ ആക്രമിച്ച കേസ്  നടിയെ ആക്രമിച്ച കേസ് വിചാരണ കോടതിക്കെതിരെ സര്‍ക്കാര്‍  നടിയെ ആക്രമിച്ച കേസ് മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ  വിചാരണ കോടതിക്കെതിരെ ആരോപണം
നടിയെ ആക്രമിച്ച കേസ്: ദ്യശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയത് അറിയിച്ചില്ല; വിചാരണ കോടതിക്കെതിരെ സർക്കാർ
author img

By

Published : May 28, 2022, 7:27 PM IST

Updated : May 28, 2022, 7:54 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ സര്‍ക്കാരും രംഗത്ത്. നടിയുടെ ദ്യശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയത് വിചാരണ കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ലെന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു. 2022 ഫെബ്രുവരി വരെ കോടതി ഹാഷ് വാല്യു വിവരം മറച്ചുവച്ചതായും പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയില്‍ പറയുന്നു.

ഫോറന്‍സിക് ലാബില്‍ നിന്നും ഹാഷ് വാല്യു മാറിയ വിവരം വിചാരണ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അറിയാതെയാണ് പ്രോസിക്യൂഷന്‍ വിചാരണ നടത്തിയത്. തുടരന്വേഷണത്തിന്‍റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ലാബില്‍ നിന്നും പരിശോധന റിപ്പോര്‍ട്ട് പിടിച്ചെടുക്കുകയാണുണ്ടായത്.

കൂടാതെ ദ്യശ്യങ്ങള്‍ ചോര്‍ന്നെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ബാലചന്ദ്രകുമാറും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നതാണ്. ഇതിനെ തുടര്‍ന്ന് മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിചാരണ കോടതി ഇത് തള്ളി.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം സമയം തേടി ക്രൈം ബ്രാഞ്ച് നൽകിയ ഹർജിയിലാണ് വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുള്ളത്. വിചാരണ കോടതി നടപടി അസാധാരണവും അത്ഭുതമുണ്ടാക്കുന്നതാണെന്നും ഹർജിയിൽ ക്രൈം ബ്രാഞ്ച് പറയുന്നു.

Read more: നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച്

Last Updated : May 28, 2022, 7:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.