ETV Bharat / city

ആരാധനാലയങ്ങൾക്കുള്ള നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് കെസിബിസി

സർക്കാർ വിശ്വാസസമൂഹത്തിന്‍റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കൊവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ  കെസിബിസി  കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി  കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ  KCBC  George Alencherry  COVID RESTRICTIONS AT WORSHIP PLACES
ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് കെസിബിസി
author img

By

Published : Jan 28, 2022, 11:07 PM IST

എറണാകുളം: ആരാധനാലയങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പുന:പരിശോധിക്കണമെന്ന് കെസിബിസി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിശ്വാസികൾ ദേവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സർക്കാരിന്‍റെ കർശന നിയന്ത്രണം യുക്തിസഹമല്ലെന്നാണ് കെസിബിസി നിലപാട്.

മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുന:പരിശോധിക്കണമെന്നാണ് കെസിബിസിയുടെ ആവശ്യം.

ആഴ്‌ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ ഞായറാഴ്‌ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്‌ത്രീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. സർക്കാർ വിശ്വാസസമൂഹത്തിന്‍റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കൊവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

ALSO READ: മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല; അമേരിക്കയില്‍ നിന്ന് ദുബായിലേക്ക് തിരിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.