ETV Bharat / city

മന്ത്രിമാർ എത്തിയില്ല; തൃപ്പൂണിത്തുറ അത്താഘോഷത്തെ സർക്കാർ അവഗണിച്ചുവെന്ന് കെ സുരേന്ദ്രൻ

author img

By

Published : Aug 31, 2022, 5:09 PM IST

തൃപ്പൂണിത്തുറ അത്താഘോഷത്തിൽ മന്ത്രിമാർ പങ്കെടുക്കാതിരുന്നത് പ്രതിഷേധാർഹമാണെന്നും കേരളത്തിന്‍റെ വിഷയങ്ങളിൽ മന്ത്രിമാർക്ക് താൽപര്യമില്ലെന്നും കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ  കേരള സർക്കാരിനെതിരെ കെ സുരേന്ദ്രൻ  തൃപ്പൂണിത്തുറ അത്താഘോഷം  K surendran against kerala government  തൃപ്പൂണിത്തുറ അത്താഘോഷത്തെ സർക്കാർ അവഗണിച്ചു  നരേന്ദ്ര മോദി  ബിജെപി  സുരേന്ദ്രൻ  പിണറായി വിജയൻ  നെഹ്റുട്രോഫി വള്ളം കളി  അമിത് ഷാ  കൊച്ചിയിലെ വെള്ളക്കെട്ട്
മന്ത്രിമാർ എത്തിയില്ല; തൃപ്പൂണിത്തുറ അത്താഘോഷത്തെ സർക്കാർ അവഗണിച്ചുവെന്ന് കെ സുരേന്ദ്രൻ

എറണാകുളം: കേരളത്തിൽ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്താഘോഷത്തെ സർക്കാർ അവഗണിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് പ്രതിഷേധാർഹമാണ്. എന്ത് കൊണ്ട് പങ്കെടുത്തില്ലെന്ന് അവർ വ്യക്തമാക്കണം. കേരളത്തിന്‍റെ വിഷയങ്ങളിൽ മന്ത്രിമാർക്ക് താൽപര്യമില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം രണ്ട് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി വിമാനത്താവളത്തിൽ ബിജെപി സ്വീകരണം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി ഇവിടെ വച്ചുതന്നെ പ്രവർത്തകരോട് സംസാരിക്കും. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും.

ബിജെപിയോടൊപ്പം ചേർന്നിട്ടില്ലാത്ത ബഹുജനങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമം സംസ്ഥാന ഘടകം നടത്തുമെന്നും മത ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി സഹകരിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്ര പദ്ധതികൾ അട്ടിമറിക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര പദ്ധതികൾ പേര് മാറ്റി കേരള സർക്കാർ സ്വന്തമാക്കുകയാണ്. കേരളത്തിലെ സാമ്പത്തിക രംഗം പൂർണമായി തകർന്നിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്‍റെ സഹായം കൊണ്ടാണ് കേരളം പിടിച്ച് നിൽക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കൊച്ചിയിലെ വെള്ളക്കെട്ട് ഇത്രയും നാളായിട്ടും ശാശ്വത പരിഹാരമായിട്ടില്ല. ഇത് സർക്കാരിന്‍റെ പരാജയമാണ്. ദേശീയ പാതയിലെ കുഴികൾ അടയ്‌ക്കാനുള്ള ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനാണ്. ഇതിനായി പൊതുമരാമത്ത് വകുപ്പിന് ദേശീയ പാതാ അതോറിറ്റി ഫണ്ട് നൽകുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ലോകായുക്ത ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പ് വെക്കരുതെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. അഴിമതിക്കാരായ മന്ത്രിമാരെ രക്ഷിക്കാൻ വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. സർവകലാശാല നിയമത്തിൽ വെള്ളം ചേർത്ത് അനധികൃത നിയമനങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം നെഹ്‌റു ട്രോഫി വള്ളംകളിയിലേക്ക് അമിത് ഷായെ ക്ഷണിച്ചതിൽ വിവാദത്തിന്‍റെ ആവശ്യമില്ലെന്നും കേന്ദ്രമന്ത്രിമാരെ എല്ലാ കാലത്തും ക്ഷണിക്കാറുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ പട്ടിക ജാതി മോർച്ച സമ്മേളനത്തിൽ പങ്കെടുക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.