എറണാകുളം : ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക് മാത്രമാണ് പ്രവർത്തിച്ചത്. വർഷങ്ങൾക്ക് ശേഷം ആരോപണം ഉയർന്നത് സംശയകരമാണ്. അന്വേഷണവുമായി സഹകരിക്കാമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികള്‍ വ്യക്തമാക്കി. സി.ബി.ഐ കേസന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ALSO READ: സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്: ഡി.ജി.പിയ്ക്ക് പരാതി നല്‍കി
ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ ചാരക്കേസിലുള്‍പ്പെടുത്താന്‍ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ചാരക്കേസ് അന്വേഷിച്ച കേരള പൊലീസിലെയും ഐ.ബിയിലെയും പതിനെട്ട് ഉദ്യോഗസ്ഥരാണ് പ്രതികള്‍.