എറണാകുളം: നെല്ലിക്കുഴി മേതലയിൽ ഗുണ്ട ആക്രമണം. മേതല ചിറപ്പടിക്ക് സമീപം താമസിക്കുന്ന അൻവറിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്‌ച അർധ രാത്രിയോടെയാണ് സംഭവം. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
വീടിന്‍റെ ജനൽ ചില്ലുകളും മുറ്റത്ത് കിടന്ന ഓട്ടോറിക്ഷയും അക്രമികൾ അടിച്ച് തകർത്തു. മൂന്ന് മാസം മുൻപ് ഇവര്‍ അയൽവാസികളായ രണ്ട് ചെറുപ്പക്കാരെ ആക്രമിക്കുന്നത് കണ്ട് അൻവർ ഇടപ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ത്തതാണെന്നാണ് നിഗമനം.
ആക്രമണത്തിന് പിന്നാലെ രാവിലെ അൻവറിന്‍റെ സഹോദരനെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. ഭീഷണിപ്പെടുത്തിയ ഫോൺ നമ്പർ കോതമംഗലം പൊലീസിന് കൈമാറി. പ്രദേശത്ത് കഞ്ചാവ് വിൽപ്പന സജീവമാണെന്നും ഈ സംഘത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നും പ്രദേശവാസികൾ ആരോപിച്ചു.
Also read: അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍