ETV Bharat / city

പ്രളയ ഫണ്ട് തട്ടിപ്പ്; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു - Crime Branch filed the chargesheet

67,78,000 രൂപ തട്ടിയെടുത്ത സംഭവത്തിലെ മുഖ്യപ്രതി വിഷണുപ്രസാദിനെതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Flood fund fraud  പ്രളയ ഫണ്ട് തട്ടിപ്പ്  ക്രൈം ബ്രാഞ്ച്  Crime Branch filed the chargesheet  കുറ്റപത്രം സമര്‍പ്പിച്ചു
പ്രളയ ഫണ്ട് തട്ടിപ്പ്; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
author img

By

Published : Aug 27, 2020, 7:22 PM IST

എറണാകുളം: കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മുഖ്യപ്രതി വിഷണുപ്രസാദിനെതിരായ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 67,78,000 രൂപയാണ് മുഖ്യ പ്രതി വിഷണുപ്രസാദ് തട്ടിയെടുത്തത്. എന്നാൽ പണം കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലെ കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.

2018ലെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 67,78,000 രൂപ കാണാനില്ലെന്നാനായിരുന്നു പരാതി. കലക്ടർ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് കലക്‌ടറേറ്റിലെ പ്രളയ ഫണ്ട് ക്രമക്കേട് കണ്ടെത്തിയത്. ഇതേ തുടർന്നാണ് അന്വേഷണം ജില്ലാ ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. വിഷ്ണുപ്രസാദ് മുഖ്യപ്രതിയായ ഈ കേസിൽ 588 പേജുകളുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുള്ളത്. ജൂൺ എട്ടിനാണ് രണ്ടാമത്തെ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. അതേ സമയം സിപിഎം പ്രാദേശിക നേതാക്കൾ പ്രതികളായ ആദ്യ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയിട്ടില്ല. കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിരുന്നു. ഈ കേസിലും ഒന്നാം പ്രതി വിഷ്ണു പ്രസാദ് തന്നെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.