ETV Bharat / city

മാധ്യമപ്രവർത്തകയ്ക്ക് മോശം സന്ദേശം; കുരുക്കിലായി 'കലക്‌ടർ ബ്രോ' പ്രശാന്ത്

വനിതാ മാധ്യമപ്രവർത്തകയ്ക്ക് വാട്‌സാപ്പിലൂടെ മോശം സന്ദേശം അയച്ചതിനാണ് എൻ പ്രശാന്ത് ഐഎഎസിനെതിരെ കേസ്. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ എറണാകുളം പാലാരിവട്ടം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.

case against nprashanth ias  case against n prashanth ias  n prashanth ias  prashanth ias  കലക്‌ടർ ബ്രോ  എൻ പ്രശാന്ത് ഐഎഎസ്  എൻ പ്രശാന്ത് ഐഎഎസിനെതിരെ പൊലീസ് കേസ്  വനിതാ മാധ്യമപ്രവർത്തകയ്ക്ക് വാട്‌സാപ്പിലൂടെ മോശം സന്ദേശം  സ്ത്രീവിരുദ്ധ പരാമർശം  എൻ പ്രശാന്ത്  പ്രശാന്ത്  കലക്ടർ  കളക്ടർ  collector  collector bro
മാധ്യമപ്രവർത്തകയ്ക്ക് വാട്‌സാപ്പിലൂടെ മോശം സന്ദേശം; കുരുക്കിലായി 'കലക്‌ടർ ബ്രോ' പ്രശാന്ത്
author img

By

Published : Sep 7, 2021, 11:27 AM IST

എറണാകുളം: എൻ പ്രശാന്ത് ഐഎഎസിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് പ്രശാന്തിനെതിരെ കേസെടുത്തത്. വനിത മാധ്യമപ്രവർത്തകയ്ക്ക് വാട്‌സാപ്പിലൂടെ മോശം സന്ദേശം അയച്ചതിനാണ് കേസ്. കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) നൽകിയ പരാതിയിൽ എറണാകുളം പാലാരിവട്ടം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.

ആഴക്കടൽ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി.) മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തിനോട് മാധ്യമ പ്രവർത്തക വാട്‌സാപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോഴാണ് അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ സഹിതമുള്ള മറുപടി നൽകിയത്.

ALSO READ: കൊവിഡ് അവലോകനയോഗം ഇന്ന്; ലോക്ക്‌ഡൗൺ, കർഫ്യൂ ഇളവുകളിൽ തീരുമാനം

'കലക്‌ടർ ബ്രോ' എന്ന് സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ട ഉദ്യോഗസ്ഥനാണ് അസഹിഷ്‌ണുതയോടെ പ്രതികരിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. സംഭവം അന്ന് തന്നെ വിവാദമായിരുന്നു. ആഴക്കടൽ വിവാദ മത്സ്യബന്ധന കരാറിൽ അന്നത്തെ പ്രതിപക്ഷ നേതാവിയുരുന്ന രമേശ് ചെന്നിത്തലയെയും ഈ ഉദ്യോഗസ്ഥനെയും ബന്ധപ്പെടുത്തിയും ആരോപണങ്ങളുയർന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.