ETV Bharat / city

ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതി; അന്വേഷിക്കണമെന്ന് ഹൈക്കോടതി - ഹൈക്കോടതി വാര്‍ത്തകള്‍

ഇബ്രാഹിം കുഞ്ഞിനെതിരെ നേരത്തെ ഹൈക്കോടതിയെ സമീപിച്ച കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്

case against ibrahimkunj  high court latest news  ഹൈക്കോടതി വാര്‍ത്തകള്‍  ഇബ്രാഹിം കുഞ്ഞ്
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതി; അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
author img

By

Published : May 19, 2020, 4:08 PM IST

Updated : May 19, 2020, 8:09 PM IST

എറണാകുളം: കള്ളപ്പണ കേസിൽ പരാതിക്കാരനെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇബ്രാഹിം കുഞ്ഞിനെതിരെ നേരത്തെ ഹൈക്കോടതിയെ സമീപിച്ച കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരാതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞും മകനും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഗിരിഷ് ബാബുവിന്‍റെ ആരോപണം.

ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതി; അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

പരാതി പിൻവലിക്കാൻ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പരാതി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. പരാതിയുടെ പേരിൽ തനിക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗിരീഷ് കോടതിയെ അറിയിച്ചത്. ഇതേ തുടർന്നാണ് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാന്‍ വിജിലൻസ് ഐ.ജിക്ക് കോടതി നിർദേശം നൽകിയത്. ഇബ്രാഹിം കുഞ്ഞ് നേരിട്ട് തന്നെ വിളിച്ചിരുന്നുവെന്ന് ഗിരീഷ് ബാബു ഇ.ടി.വി ഭാരതിനോട് പറഞ്ഞു. സഹകരിക്കണമെന്നും അല്ലാത്തപക്ഷം ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. മുസ്‌ലിം ലീഗിൽ തന്നെയുള്ള ചിലർ താങ്കളെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണന്നും വിശദീകരിച്ചു. കേസിൽ നിന്ന് പിന്മാറാൻ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. സാധാരണ രീതിയിൽ വിവരാവകാശ നിയമപ്രകാരം ലഭിക്കാത്ത രേഖകൾ തനിക്ക് ലഭിച്ചതായിരിക്കാം അവരുടെ സംശയത്തിന് കാരണമെന്നും ഗിരീഷ് ബാബു പറഞ്ഞു.

Last Updated : May 19, 2020, 8:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.