എറണാകുളം: പച്ചാളത്ത് ഓട്ടോഡ്രൈവർ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ ആലപ്പുഴ സ്വദേശി റിജിൻ ദാസാണ് മരിച്ചത്. പൊള്ളലേറ്റ പങ്കജാക്ഷൻ എന്നയാളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
രണ്ട് ദിവസം മുമ്പ് ഓട്ടോ ഡ്രൈവറായ ഫിലിപ്പ് പച്ചാളം കർഷക റോഡിൽ വച്ച് റിജിന്‍റേയും പങ്കജാക്ഷന്‍റേയും ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തടയാനെത്തിയവർക്ക് നേരെയും ഇയാൾ പെട്രോൾ ഒഴിച്ച് ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട ഇയാൾ സമീപ പ്രദേശത്ത് വെച്ച് തന്നെ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. യാതൊരു മുൻ വൈരാഗ്യവുമില്ലാതെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നു.