ETV Bharat / city

ഉത്സവം മാറ്റിവെച്ച് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്‌ത്  ക്ഷേത്രം - vegitables kit distribution

കളിയാട്ട മഹോത്സവം മാറ്റിവച്ച തുകക്ക് 500 കിലോയോളം പച്ചക്കറി വാങ്ങിയാണ് വിതരണം ചെയ്‌തത്

കൊവിഡ് കണ്ണൂര്‍  പച്ചക്കറി കിറ്റ് വിതരണം കണ്ണൂര്‍  വടക്കുമ്പാട് എസ്.എൻ പുരം കതിവന്നൂർ വീരൻ ക്ഷേത്രം  കളിയാട്ട മഹോത്സവം കണ്ണൂര്‍  vegitables kit distribution  kannur covid news
കതിവന്നൂർ വീരൻ ക്ഷേത്രം
author img

By

Published : Apr 18, 2020, 10:54 AM IST

കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ ഉത്സവം മാറ്റി വെച്ച് പ്രദേശത്തെ വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ച് മാതൃകയാകുകയാണ് കതിവന്നൂർ വീരൻ ക്ഷേത്രം ഭാരവാഹികൾ. വടക്കുമ്പാട് എസ്.എൻ പുരത്തെ 150 ഓളം വീടുകളിലാണ് ഇവര്‍ കിറ്റുകൾ എത്തിച്ചത്. ഈ മാസം 25 മുതൽ 28 വരെയായി നടത്താനിരുന്ന കളിയാട്ട മഹോത്സവം മാറ്റിവച്ചാണ് ആ തുക ഉപയോഗിച്ച് പച്ചക്കറി കിറ്റുകൾ വാങ്ങിയത്.

ഉത്സവം മാറ്റിവെച്ചു പച്ചക്കറി കിറ്റുകൾ വിതരണം ചെയ്‌ത് കതിവന്നൂർ വീരൻ ക്ഷേത്രം ഭാരവാഹികൾ

ധർമ്മടം സി.ഐ. ശ്രീജിത്ത് കൊടേരി കിറ്റുകൾ കൈമാറി. 500 കിലോയോളം പച്ചക്കറികളാണ് വിതരണം ചെയ്‌തത്. ഓരോ വീടുകളിലും ക്ഷേത്രം ഭാരവാഹികൾ നേരിട്ടെത്തിയാണ് കിറ്റുകൾ കൈമാറിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.