ETV Bharat / city

'പെൺകുട്ടികളോട് സംസാരിക്കരുത്', കണ്ണൂരില്‍ വിദ്യാർഥിയെ മർദിച്ച് സീനിയർ വിദ്യാർഥികൾ; രണ്ട് പേർക്ക് സസ്‌പെൻഷൻ - കണ്ണൂരിൽ കോളജ്‌ വിദ്യാർഥിക്ക് റാഗിങ്

പതിനഞ്ചോളം സീനിയർ വിദ്യാർഥികൾ ചേർന്ന് ശുചി മുറിയിൽ കൊണ്ടുപോയി രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായ അൻഷാദിനെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

വിദ്യാർഥിയെ മർദിച്ച് സീനിയർ വിദ്യാർഥികൾ  ചെക്കിക്കുളം സ്വദേശി അൻഷാദിന് മർദനം  സ്വകാര്യ കോളജിൽ വിദ്യാർഥിക്ക് മർദനം  വിദ്യാർഥിയെ മർദിച്ച് സീനിയർ വിദ്യാർഥികൾ  ശുചി മുറിയിൽ കൊണ്ടുവന്ന് മർദനം  റാഗിങ് വാർത്ത  nahar arts and science college kannur  nahar arts and science college kannur news  നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജ്  കണ്ണൂരിൽ കോളജ്‌ വിദ്യാർഥിക്ക് റാഗിങ്  കണ്ണൂർ റാഗിങ് വാർത്ത
'പെൺകുട്ടികളോട് സംസാരിക്കരുത്', വിദ്യാർഥിയെ മർദിച്ച് സീനിയർ വിദ്യാർഥികൾ; രണ്ട് പേർക്ക് സസ്‌പെൻഷൻ
author img

By

Published : Nov 6, 2021, 4:05 PM IST

കണ്ണൂർ: നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ വിദ്യാർഥിയെ ഒരു കൂട്ടം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചതായി പരാതി. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥി ചെക്കിക്കുളം സ്വദേശി അൻഷാദിനാണ് മർദനമേറ്റത്. പെൺകുട്ടികളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം സീനിയർ വിദ്യാർഥികൾ ചേർന്ന് ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി.

മർദിച്ച് പരിക്കേൽപിച്ചതിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. റാഗിങ്ങ് ആണെന്ന് നിലവിൽ പറയാനാകില്ലെന്നും അന്വേഷിച്ച് തുടർ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ സംഭവത്തിൽ കോളജ് ആന്‍റി റാഗിംഗ് കമ്മറ്റി യോഗം ചേർന്ന് രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌തു.

സംഭവത്തെക്കുറിച്ച് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും നെഹർ കോളേജ് അധികൃതർ വ്യക്തമാക്കി.

ALSO READ: മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു, ദാരുണ സംഭവം നേമത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.