കണ്ണൂർ: കോൺഗ്രസ് ബന്ധം തള്ളാതെ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ബിജെപിയുടെ നയങ്ങൾക്കെതിരെ പ്രതികരിക്കുന്ന എല്ലാ പാർട്ടികളുമായും യോജിച്ച് പ്രവർത്തിക്കും. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കട്ടെയെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടികളാണെന്നും എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസും കെ.വി തോമസും തീരുമാനമെടുക്കട്ടെ. കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങളാണതെന്നും അതിൽ അഭിപ്രായം പറയാനില്ലെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.