ഒറ്റത്തടിയില്‍ ആറ് പാമ്പുകളുടെ ചിത്രം; റെക്കോഡുമായി കണ്ണൂര്‍ സ്വദേശിനി - ഒറ്റത്തടിയില്‍ ആറ് പാമ്പുകളുടെ ചിത്രം
രാജവെമ്പാല, മൂര്‍ഖന്‍, അണലി, പച്ചിലപാമ്പ്, പറക്കും പാമ്പ്, വെള്ളിക്കെട്ടന്‍, എന്നീ പാമ്പുകളുടെ ചിത്രങ്ങളാണ് പര്സ്‌പരം പിണഞ്ഞ് കിടക്കുന്ന രീതിയിൽ കലാപരമായി വരച്ചിരിക്കുന്നത്.
കണ്ണൂർ: ഒറ്റത്തടിയില്‍ ആറ് ഇന്ത്യന്‍ പാമ്പുകളുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിൽ ഇടം നേടി കണ്ണൂര്‍ സ്വദേശിനി എം.നമിത. 12 ഇഞ്ച് വട്ടത്തിലുള്ള തടിയിൽ മൂന്ന് മണിക്കൂര്‍ കൊണ്ടാണ് പാമ്പുകളെ വരച്ച് നമിത റെക്കോഡ് ഇട്ടത്. രാജവെമ്പാല, മൂര്‍ഖന്‍, അണലി, പച്ചിലപാമ്പ്, പറക്കും പാമ്പ്, വെള്ളിക്കെട്ടന്‍, എന്നീ പാമ്പുകളുടെ ചിത്രങ്ങളാണ് പര്സ്‌പരം പിണഞ്ഞ് കിടക്കുന്ന രീതിയിൽ കലാപരമായി വരച്ചിരിക്കുന്നത്.
തടിയില്‍ ചിത്രം മൂന്ന് മണിക്കൂർ കൊണ്ട്
പൂര്‍ണമായും അക്രലിക് പെയിന്‍റ് ഉപയോഗിച്ച് വരച്ച ചിത്രം ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് മൂന്ന് മണിക്കൂര്‍ കൊണ്ട് വരക്കാനായത്. പാമ്പുകളെ വരക്കണമെന്നത് ഏറെ കാലത്തെ ആഗ്രഹമായിരുന്നെന്ന് നമിത പറയുന്നു. ചിതം വരക്കുന്നത് പ്രദര്‍ശിപ്പിക്കണം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ തുടക്കത്തിൽ ചിത്രം വരച്ച് പൂര്‍ണതയിലെത്തുമ്പോഴേക്കും സമയം അധികം വേണ്ടിവന്നിരുന്നു.
ആദ്യം പഠിച്ചു പിന്നെ വരച്ചു
ശേഷം നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് മൂന്ന് മണിക്കൂർക്കൊണ്ട് ചിത്രം പൂർത്തിയാക്കാൻ സാധിച്ചതെന്ന് നമിത പറയുന്നു. ആദ്യം പെന്‍സില്‍ ഉപയോഗിച്ച് തടിയില്‍ പാമ്പുകളുടെ രൂപം വരച്ചതിന് ശേഷം അതില്‍ നിറം നൽകുകയാണ് ചെയ്തത്. ആദ്യം മുതല്‍ തന്നെ തടി കഷണത്തിൽ ചിത്രം വരക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഇത്തരത്തിലൊരു നേട്ടം വൈവരിക്കാനായതെന്നും നമിത പറഞ്ഞു.
പാമ്പുകളോട് ചെറുപ്പം മുതല്‍ ഇഷ്ടമായിരുന്ന നമിത പാമ്പുകളെ കുറിച്ച് പഠനവും നടത്തിയിട്ടുണ്ട്. കൂടാതെ പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ യാഥർശ്ചികമായി ആര്‍ട്ടിസ്റ്റായി ജോലി ലഭിച്ചതും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ഒരു ചവിട്ടുപടിയായി.
Also read: തോവാളയിലും ആപ്പിള്‍ കൃഷിയില്‍ വിജയം
TAGGED:
6 indian snakes on a wood