കണ്ണൂർ : ഹലാലിന്‍റെ പേരില്‍ ഒരു വിഭാഗത്തെ അടച്ചാക്ഷേപിച്ച് ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹലാലിന്‍റെ അർഥം നല്ല ഭക്ഷണം എന്നുമാത്രമാണ്. ആരാധനാലയങ്ങളെ ഹിന്ദുത്വ പാഠശാലകളാക്കി മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു. പിണറായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Chief Minister on Halal Controversy : പാർലമെന്‍റ് ക്യാന്‍റീനിൽ പോലും ഹലാൽ എന്ന് എഴുതിയ ഭക്ഷണമാണ് നൽകുന്നതെന്നും ശനിയാഴ്‌ച ജോൺ ബ്രിട്ടാസ് എഴുതിയ ലേഖനം ദേശാഭിമാനിയിൽ ഉണ്ടെന്നും അതിൽ അദ്ദേഹം പറയുന്നത് പാർലമെന്‍റിൽ കൊടുക്കുന്ന ഭക്ഷണത്തിൽ ഹലാൽ എന്ന് എഴുതിയിട്ടുണ്ടെന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read more: Halal controversy | ആര്‍.എസ്.എസിന്‍റെ ശ്രമം മത ഭിന്നത ഉണ്ടാക്കാൻ: കോടിയേരി
ഹലാലിന്‍റെ പൊള്ളത്തരം വിവാദം ഉയർത്തിയവർക്ക് തന്നെ പിന്നീട് മനസ്സിലായെന്നും എന്നാൽ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ഉള്ള ഒരുപാട് ആരോപണങ്ങൾ ഉയർത്തി വല്ലാത്ത ചേരിതിരിവ് സൃഷ്‌ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് രാജ്യവ്യാപകമാണ്. നമ്മുടെ കേരളത്തിലും അത്തരം നടപടികൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.