കണ്ണൂർ: കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളക്ക് എതിരെ പാര്‍ട്ടി എടുക്കുന്ന നടപടി അടക്കമുള്ള വിഷയങ്ങള്‍ തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ചര്‍ച്ചയാകും. യോഗത്തില്‍ പി ജയരാജന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. സംഭവത്തില്‍ പാര്‍ട്ടി നിലപാട് പരസ്യമായി പ്രഖ്യാപിച്ചേക്കും.
അതിനിടെ ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ ഇന്ന് തുടർ നടപടികളുണ്ടാകും. പൊലീസ് ഇന്നലെ സാജന്‍റെ ഭാര്യ ബീനയുടെ മൊഴിയെടുത്തിരുന്നു. കൺവെൻഷൻ സെന്‍ററിൽ പരിശോധന നടത്തിയ വിജിലൻസ് ടൗൺ പ്ലാനിങ് വിഭാഗം ഇന്ന് റിപ്പോർട്ട് നൽകിയേക്കും. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.