കണ്ണൂർ: ചെറുകുന്ന് മുട്ടിൽ റോഡിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് പേർ മരിച്ചു. പള്ളിക്കര സ്വദേശികളായ കെ ടി മുഹസിൻ (18), കെ വി ജാസിം (18) എന്നിവരാണ് മരച്ചത്. രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്‌ച മൂന്ന് മണിയോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികരായ ജാസിം, മുഹസിൻ എന്നിവർ അര മണിക്കൂറോളം ലോറിയുടെ അടിയിൽ കുരുങ്ങി കിടന്നു. ജെസിബി ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ റിസ്‌വാന്‍, സഫ്‌വാന്‍ എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്കും.
കണ്ണൂരിൽ വാഹനാപകടം; രണ്ട് മരണം - bike
കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
കണ്ണൂർ: ചെറുകുന്ന് മുട്ടിൽ റോഡിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് പേർ മരിച്ചു. പള്ളിക്കര സ്വദേശികളായ കെ ടി മുഹസിൻ (18), കെ വി ജാസിം (18) എന്നിവരാണ് മരച്ചത്. രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്‌ച മൂന്ന് മണിയോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികരായ ജാസിം, മുഹസിൻ എന്നിവർ അര മണിക്കൂറോളം ലോറിയുടെ അടിയിൽ കുരുങ്ങി കിടന്നു. ജെസിബി ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ റിസ്‌വാന്‍, സഫ്‌വാന്‍ എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
കണ്ണൂർ
ചെറുകുന്ന് മുട്ടിൽ റോഡിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് പരുക്ക്. പള്ളിക്കര സ്വദേശികളായ കെ.ടി.മുഹസിൻ (18), കെ.വി .ജാസിം (18) എന്നിവരാണ് മരണപെട്ടത്.ഞായറാഴ്ച്ച 3 മണിയോടെയാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. പഴയങ്ങാടി ഭാഗത്തേക്ക് വരുന്ന ബൈക്ക് യാത്രക്കാരായ ജാസിം, മുഹസിൻ എന്നിവർ അര മണിക്കൂറോളം ലോറിയുടെ അടിയിൽ കുരുങ്ങി കിടന്നു. ജെ സി ബി ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.ഇവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ പരുക്കേറ്റ രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ റിസ്വാൻ, സഫ്വാൻ എന്നിവർ പരിയാരം മെഡിക്കൽകോളജിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കും.
Conclusion: