കണ്ണൂര്‍: കടന്നപ്പള്ളി ചിറ്റന്നൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങളും ഓഫിസ് മുറിയിലെ രണ്ട് ഷെല്‍ഫുകളും തകര്‍ത്ത് പണം കവര്‍ന്നു. ചൊവ്വാഴ്‌ച രാവിലെ മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ക്ഷേത്രം ഭാരവാഹികളെയും പരിയാരം പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കാറുണ്ടെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. മുൻപ് പുറത്തുള്ള ഭണ്ഡാരം മോഷണം പോയിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി തെളിവെടുത്തു. പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also read: രണ്ട് ദിവസത്തിനിടെ പൊട്ടിച്ചത് മൂന്ന് മാല ; ഒടുവില്‍ പൊലീസിന്‍റെ വലയില്‍