കണ്ണൂർ: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സാജന്റെ ഭാര്യയുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വിഎ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ സാജന്റെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം മറ്റ് തലങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാനാണ് രാവിലെ ചേർന്ന യോഗത്തിൽ അന്വേഷണ സംഘം തീരുമാനിച്ചത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന വളപട്ടണം പൊലീസ് സാജന്‍റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനിടെ ആന്തൂർ നഗരസഭയിലും പൊലീസ് പരിശോധന നടത്തി.
വ്യവസായി സാജന്‍റെ ആത്മഹത്യ; അന്വേഷണം ഊർജിതം - sajan
കേസിൽ സാജന്റെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം മറ്റ് തലങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാനാണ് യോഗത്തിൽ അന്വേഷണ സംഘം തീരുമാനിച്ചത്.