ETV Bharat / city

വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കണ്‍വെന്‍ഷന്‍ സെന്‍ററിന് ഉടമസ്ഥാവകാശ രേഖ നല്‍കാന്‍ കണ്ണൂര്‍ നഗരസഭ വൈകിയതിന് പ്രവാസി വ്യവസായി സാജന്‍ പാറയിലാണ് ആത്മഹത്യ ചെയ്തത്

hrc
author img

By

Published : Jun 19, 2019, 7:20 PM IST

തിരുവനന്തപുരം: കണ്ണൂര്‍ ആന്തൂരിൽ കൺവൻഷൻ സെന്‍ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കമ്മിഷന്‍ ജുഡീഷ്യൽ അംഗം പി. മോഹനദാസാണ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നും അന്വേഷണം നടത്തി ഒരാഴ്‌ചക്കകം റിപ്പോർട്ട് നൽകണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഉടമസ്ഥാവകാശ രേഖ നൽകുന്നതിൽ കാലതാമസമുണ്ടായതിനെ കുറിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി അന്വേഷിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

Intro:കണ്ണൂർ ആന്തൂരിൽ കൺവൻഷൻ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കണ്ണൂർ ജില്ലാ പോലീസ് മേധാവി വിഷയത്തിൽ അടിയന്തിരമായി ഇടപെടണം. സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചക്കകം കമ്മീഷനിൽ റിപ്പോർട്ട് നൽകണമെന്നും ഉത്തരവിട്ടു.

ഉടമസ്ഥാവകാശ രേഖ നൽകുന്നതിൽ കാലതാമസമുണ്ടായതിനെ കുറിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി അന്വേഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.Body:...Conclusion:...
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.