ETV Bharat / city

മത്സ്യകൂട് കൃഷിയുടെ വിളവെടുപ്പ് നടന്നു - മത്സ്യകൂട് കൃഷി

തളിപ്പറമ്പ് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂട് മത്സ്യകൃഷി ആരംഭിച്ചത്. കുപ്പം വൈരാംകോട്ടത്തെ പതിനാല് കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ ജോലി ലഭിച്ചത്.

fish farming in kannur  kannur news  മത്സ്യകൂട് കൃഷി  കണ്ണൂര്‍ വാര്‍ത്തകള്‍
മത്സ്യകൂട് കൃഷിയുടെ വിളവെടുപ്പ് നടന്നു
author img

By

Published : Jun 6, 2020, 9:51 PM IST

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വനിതകൾക്ക് തൊഴിൽ സംരഭം എന്ന നിലയിൽ ആരംഭിച്ച മത്സ്യകൂട് കൃഷിയുടെ വിളവെടുപ്പ് നടന്നു. കുപ്പം വൈരാംകോട്ടത്തെ പതിനാല് കുടുംബങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ ജോലി ലഭിച്ചത്. കാലവർഷം പെട്ടെന്ന് ഉണ്ടാകുമെന്നതിനാൽ പൂർണ വളർച്ചയെത്താതെയാണ് മത്സ്യ വിളവെടുപ്പ് നടത്തിയത്. ലോക്ക് ഡൗണിലും നന്നേ വിഷമിച്ച ഈ കുടുംബങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്ന വരുമാനം ആശ്വാസമാകും.

മത്സ്യകൂട് കൃഷിയുടെ വിളവെടുപ്പ് നടന്നു

കുപ്പം വൈരാം കോട്ടത്തെ ജനങ്ങൾ പുഴയിൽ നിന്നും മത്സ്യം പിടിച്ചും പൂഴി വാരിയുമാണ് ഉപജീവനം നടത്തുന്നത്. ഈ രണ്ട് മേഖലയിൽ നിന്നും വരുമാനം ഇല്ലെന്ന് മനസിലാക്കിയാണ് തളിപ്പറമ്പ് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൂട് മത്സ്യകൃഷി ആരംഭിച്ചത്. കുപ്പം പുഴയുടെ പ്രകൃതിദത്തമായ വിഭവങ്ങളെ പരമാവധി ഉപയോഗപെടുത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്. പതിനാല് കൂടുകളാണ് തളിപ്പറമ്പ് നഗരസഭ പ്രദേശത്തെ പട്ടികജാതി കുടുംബങ്ങൾക്കായി നൽകിയത്. 6 മാസമാണ് ഇതിന്‍റെ വിളവെടുപ്പ് കാലമെങ്കിലും കാലവർഷം കനത്താൽ വെള്ളം കയറുമെന്നതിനാൽ അഞ്ച് മാസം കൊണ്ടാണ് വിളവെടുത്തത്. അടുത്ത ഞായറാഴ്ച വരെ വിതരണം തുടരും.

നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദ് വിതരണം ചെയ്ത ഒരു കൂട്ടിൽ 100 മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഒരു കൂടും മത്സ്യക്കുഞ്ഞുങ്ങളടക്കം 20,000 രൂപയോളം ചെലവ് വരും. ഈ ചെലവ് മുഴുവൻ വഹിക്കുന്നത് തളിപ്പറമ്പ് നഗരസഭയുടെ ഫണ്ടിൽ നിന്നാണ്. രുചിയേറിയ കൊളോൻ ഇനത്തിലുള്ള മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. ഒരു കിലോ വരെയുള്ള മത്സ്യങ്ങളാണ് ലഭിച്ചത്. കിലോഗ്രാമിന് 600 രൂപയ്ക്കാണ് വില്‍പന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.