കണ്ണൂര്‍: സി ഒ ടി നസീറിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൊന്ന്യം കുണ്ടുചിറയിലെ പൊട്ടിയന്‍ സന്തോഷിനെ കോടതി ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ബിജെപി നേതാവ് എം പി സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സന്തോഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. നസീറിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളായ കൊളശ്ശേരി സ്വദേശികളായ ജിതേഷ്, ബ്രിട്ടോയെന്ന വിപിന്‍, മിഥുന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് ഇതരസംസ്ഥാനങ്ങളിലുള്‍പ്പെടെ തെരച്ചില്‍ നടത്തി വരികയാണ്. ഈ മൂന്ന് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം തലശ്ശേരി ഡിവൈഎസ്‌പിയായി കെ വി വേണുഗോപാല്‍ ചുമതലയേറ്റു. കേസിന് മേല്‍ നോട്ടം വഹിച്ചിരുന്ന തലശ്ശേരി എഎസ്‌പി അരവിന്ദ് സുകുമാറിനെ സ്ഥലം മാറ്റിയതോടെയാണ് കണ്ണൂര്‍ ഡിവൈഎസ്‌പിയായിരുന്ന വേണുഗോപാലിനെ തലശ്ശേരിയില്‍ നിയമിച്ചത്.
നസീറിനെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു - മുഖ്യപ്രതി
മുഖ്യ പ്രതി പൊന്ന്യം കുണ്ടുചിറയിലെ പൊട്ടിയന്‍ സന്തോഷിനെയാണ് കോടതി ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്
കണ്ണൂര്‍: സി ഒ ടി നസീറിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൊന്ന്യം കുണ്ടുചിറയിലെ പൊട്ടിയന്‍ സന്തോഷിനെ കോടതി ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ബിജെപി നേതാവ് എം പി സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സന്തോഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. നസീറിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളായ കൊളശ്ശേരി സ്വദേശികളായ ജിതേഷ്, ബ്രിട്ടോയെന്ന വിപിന്‍, മിഥുന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് ഇതരസംസ്ഥാനങ്ങളിലുള്‍പ്പെടെ തെരച്ചില്‍ നടത്തി വരികയാണ്. ഈ മൂന്ന് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം തലശ്ശേരി ഡിവൈഎസ്‌പിയായി കെ വി വേണുഗോപാല്‍ ചുമതലയേറ്റു. കേസിന് മേല്‍ നോട്ടം വഹിച്ചിരുന്ന തലശ്ശേരി എഎസ്‌പി അരവിന്ദ് സുകുമാറിനെ സ്ഥലം മാറ്റിയതോടെയാണ് കണ്ണൂര്‍ ഡിവൈഎസ്‌പിയായിരുന്ന വേണുഗോപാലിനെ തലശ്ശേരിയില്‍ നിയമിച്ചത്.
വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്വാനാര്‍ത്ഥിയായിരുന്ന സി.പി.എം വിമത നേതാവ് സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ മുഖ്യ പ്രതി പൊന്ന്യം കുണ്ടുചിറയിലെ പൊട്ടിയന്‍ സന്തോഷിനെ കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കി. ബി.ജെ.പി നേതാവ് എം.പി സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പത്ത് വര്‍ഷത്തെ തടവിന് കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ട സന്തോഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. പോലീസ് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഇന്ന്തലശ്ശേരി ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി പ്രതിയെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്.
കേസിലെ മുഖ്യപ്രതികളായ കൊളശ്ശേരി സ്വദേശികളായ ജിതേഷ് , ബ്രിട്ടോയെന്ന വിപിന്‍, മിഥുന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവാര്‍ക്കായ് പോലീസ് അന്യ സംസ്ഥാനങ്ങളിലുള്‍പ്പെടെ തെരച്ചില്‍ നടത്തി വരികയാണ്. ഈ മൂന്ന് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതിനിടെ തലശ്ശേരി ഡി.വൈ.എസ്.പിയായി കെ.വി വേണുഗോപാല്‍ ചുമതലയേറ്റു. കേസിന് മേല്‍ നോട്ടം വഹിച്ചിരുന്ന തലശ്ശേരി എ.എസ്.പി അരവിന്ദ് സുകുമാറിനെ സ്ഥലം മാറ്റിയതോടെയാണ് കണ്ണൂര്‍ ഡി.വൈ.എസ്.പിയായിരുന്ന വേണുഗോപലിനെ തലശ്ശേരിയില്‍ നിയമിച്ചത.് അന്വേഷണ ഉദ്യോഗസ്ഥരായ സി.ഐ വി.കെ വിശ്വംഭരനും എസ്.ഐ ഹരീഷും ഇപ്പോഴും തലശ്ശേരിയില്‍ തുടരുന്നുണ്ട്. ഇ ടിവി ഭാരത് കണ്ണൂർ .
Conclusion: