ETV Bharat / city

'കെഎഎസ്‌ യുവജനങ്ങൾക്ക് മികച്ച അവസം നൽകുന്നു'; ഒന്നാം റാങ്കിന്‍റെ തിളക്കത്തിൽ അഖില ചാക്കോ - AKHILA CHACKO KAS FIRST RANK

കെഎഎസ്‌ രണ്ടാം സ്ട്രീമിൽ ഒന്നാം റാങ്ക് സ്വന്തമാക്കിയ സന്തോഷത്തിലാണ് തളിപ്പറമ്പ് തൃച്ചംബരം സ്വദേശിനി അഖില ചാക്കോ.

അഖില ചാക്കോ കെഎഎസ്‌  അഖില ചാക്കോ  കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്  കെഎഎസ്  AKHILA CHACKO KAS FIRST RANK  AKHILA CHACKO
'കെഎഎസ്‌ യുവജനങ്ങൾക്ക് മികച്ച അവസം നൽകുന്നു'; ഒന്നാം റാങ്കിന്‍റെ തിളക്കത്തിൽ അഖില ചാക്കോ
author img

By

Published : Oct 8, 2021, 5:50 PM IST

Updated : Oct 8, 2021, 10:05 PM IST

കണ്ണൂർ : കേരള അഡ്‌മിനിസ്ട്രേറ്റീവ് പരീക്ഷയുടെ രണ്ടാം സ്ട്രീമിൽ ഒന്നാം റാങ്ക് തളിപ്പറമ്പ് സ്വദേശിനി അഖില ചാക്കോയ്‌ക്ക്. കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യ പട്ടികയിൽ ഒന്നാം റാങ്ക് നേടാനായതിൽ സന്തോഷത്തിലാണ് തൃച്ചംബരം സ്വദേശിനി അഖില.

ആദ്യ സ്ട്രീമിൽ 17-ാം റാങ്ക് ആയിരുന്നു അഖിലക്ക്. കെഎഎസിലൂടെ കേരളത്തിലെ യുവജനങ്ങൾക്ക് നല്ലൊരു അവസരമാണ് തുറന്ന് നൽകിയിട്ടുള്ളത്. ഇനിയും വർഷാവർഷം പരീക്ഷ നടക്കുമെന്നതിനാൽ നിരവധി പേർ സർക്കാർ സർവീസിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്‍റെ ഒന്നാമത്തെ പട്ടികയിൽ തന്നെ ഇടംപിടിക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണെന്നും അഖില പറഞ്ഞു.

'കെഎഎസ്‌ യുവജനങ്ങൾക്ക് മികച്ച അവസം നൽകുന്നു'; ഒന്നാം റാങ്കിന്‍റെ തിളക്കത്തിൽ അഖില ചാക്കോ

ഒന്നരവർഷം ട്രെയിനിങ് ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഗവണ്‍മെന്‍റ് നിർദേശം വരുന്നതേ ഉള്ളു. കേരളത്തിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുമെന്നത് തന്നെ വളരെ നല്ല കാര്യമാണ്. അതുകൊണ്ടാണ് കൂടുതൽ ശ്രദ്ധ ഇതിൽ കേന്ദ്രീകരിച്ചതെന്നും അഖില കൂട്ടിച്ചേർത്തു.

ALSO READ : സിവില്‍ സര്‍വീസ് സ്വപ്നത്തോടടുത്ത് ജയകൃഷ്ണന്‍; കെഎഎസ് രണ്ടാം സ്ട്രീമില്‍ രണ്ടാം റാങ്ക്

തളിപ്പറമ്പിലെ അഡ്വ. ചക്കോയുടെയും ഫാർമസിസ്റ്റായ സെലിൻ ചാക്കോയുടെയും മകളായ അഖില ധനകാര്യ വകുപ്പിൽ ഗ്രേഡ് അസിസ്റ്റന്‍റായാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അലൻ, അമല എന്നിവർ സഹോദരങ്ങളാണ്. ജെസ്റ്റിനാണ് ഭർത്താവ്. രണ്ട് മാസം പ്രായമായ ഒരു മകൾ കൂടിയുണ്ട് അഖിലക്ക്.

Last Updated : Oct 8, 2021, 10:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.