കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയില്‍ 10 മൊബൈല്‍ ഫോണുകള്‍ കൂടി പിടിച്ചെടുത്തു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടുന്നത്. കണ്ടെടുത്ത 10 ഫോണുകളില്‍ അഞ്ചെണ്ണം സ്മാര്‍ട്ട് ഫോണുകളാണ്.
ഇതോടെ ഒരാഴ്ചക്കിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 21 ആയി. കഴിഞ്ഞ ശനിയാഴ്ച ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ നാല് തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയിരുന്നു. കഞ്ചാവ്, ഹാൻസ് ഉൾപ്പെടെയുള്ള ലഹരി ഉൽപ്പങ്ങളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെ ജയില്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല് മൊബൈൽ ഫോണുകൾ, ഇയർഫോണുകൾ, ചാർജറുകൾ എന്നിവയും പിടികൂടിയിരുന്നു.