വയനാട്: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലുള്ള ആറുദിന ശുചീകരണ യജ്ഞത്തിന് വയനാട്ടിൽ തുടക്കം. ജില്ലയിലെ ആശുപത്രികളാണ് ഇന്ന് ശുചീകരിച്ചത്. ഇന്നു മുതല്‍ 24 വരെയുളള ഓരോ ദിവസങ്ങളിലും വ്യത്യസ്തയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.
നാളെ തുണിക്കടകള്‍ തുറന്ന് വൃത്തിയാക്കാന്‍ ഉടമകള്‍ക്ക് അവസരം നല്‍കും. 21 ന് വീടുകളും പരിസരങ്ങളും ശുചീകരിക്കണം. 22 ന് പൊതുസ്ഥലങ്ങള്‍, ടൗണുകള്‍ എന്നിവ മാലിന്യമുക്തമാക്കും. 23 ന് നിര്‍ത്തിയിട്ട വാഹനങ്ങള്‍ വൃത്തിയാക്കാനും മാറ്റിയിടാനുമുള്ള അവസരമാണ്. 24 ന് മറ്റു കടകള്‍ തുറന്ന് വൃത്തിയാക്കുന്നതിന് അനുമതി നല്‍കും.