ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സഹായിച്ച ആര്‍എസ്എസ് ഭാരവാഹി അറസ്റ്റില്‍. ചേർത്തല തണ്ണീര്‍മുക്കം ഇട്ടിച്ചിറയില്‍ സുരേഷിനെയാണ് (48) അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. കൊലപാതകത്തിൽ പങ്കെടുത്ത പ്രതിയെ തൃശൂരിലേക്ക് കടക്കാന്‍ സഹായിച്ചയാളാണ് സുരേഷ്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. ഷാന്‍ വധക്കേസില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരും അറസ്റ്റിലായി. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ടുപേരെ കൂടി ഇനിയും പിടികൂടാനുണ്ട്.
ഇവരെ ഉടൻ പിടികൂടുമെന്നും ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായും ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു.
READ MORE: ഷാൻ വധക്കേസ്: ആർഎസ്എസ് നേതാക്കളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമമെന്ന് എസ്‌ഡിപിഐ