ആലപ്പുഴ: കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി എന്‍.ഡി.ആര്‍.എഫ്. സേനാംഗങ്ങള്‍. എ.സി. റോഡ് അടക്കമുള്ള കുട്ടനാട്ടിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കിഴക്കന്‍ വെള്ളത്തില്‍ ഒഴുകിയെത്തിയ പോളയും മാലിന്യവും അടക്കമുള്ളവ കുട്ടനാട്ടിലെ പല പാലങ്ങളുടെ അടിയില്‍ തങ്ങിയിരുന്നു. എന്‍.ഡി.ആര്‍.എഫിന്‍റെ നേതൃത്വത്തില്‍ ഇവ നീക്കം ചെയ്ത് നീരുഴുക്ക് പുനസ്ഥാപിച്ചു. ഇതു വഴിയുള്ള ജലഗതാഗതം പുനസ്ഥാപിച്ചതോടെയാണ് ഒറ്റപെട്ട പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചത്. മങ്കൊമ്പ് പാലത്തിനു സമീപത്ത് നിന്നും ഡിങ്കി ഉപയോഗിച്ച് ആളുകളെ മറുകര എത്തിക്കാനുള്ള ക്രമീരണങ്ങള്‍ നടന്നു വരികയാണ്. ഇന്‍സ്‌പെക്ടര്‍ പി. മാരിക്കനിയുടെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘമാണ് കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരിക്കുന്നത്.