ETV Bharat / city

വിവാഹവാര്‍ഷികാഘോഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു ; സുഹൃത്ത് കസ്റ്റഡിയില്‍ - കായംകുളം കൊലപാതകം

സുഹൃത്തിന്‍റെ വിവാഹവാർഷിക ആഘോഷം നടക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഹരികൃഷ്‌ണന്‍ കൊല്ലപ്പെട്ടത്

man killed in kayamkulam  wedding anniversary celebration murder  youth stabbed to death in alappuzha  വിവാഹവാര്‍ഷിക ആഘോഷം യുവാവ് കൊല്ലപ്പെട്ടു  കായംകുളം കൊലപാതകം  ആലപ്പുഴ യുവാവ് മരണം
വിവാഹവാര്‍ഷിക ആഘോഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍
author img

By

Published : Dec 18, 2021, 3:43 PM IST

ആലപ്പുഴ : വിവാഹവാർഷിക ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. പുതപ്പള്ളി സ്നേഹജാലം കോളനി മഠത്തിൽ വീട്ടിൽ ഹരികൃഷ്‌ണൻ (39) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ജോമോനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

Also read: നാടിനെ വിറപ്പിച്ച് ലോറി ഡ്രൈവറുടെ അക്രമ പരമ്പര, പുലർച്ചെ തകർത്തത് നിരവധി വീടുകളും കടകളും വാഹനങ്ങളും

വെള്ളിയാഴ്‌ച രാത്രി 11.30ഓടെയാണ് സംഭവം. ജോമോന്‍റെ വിവാഹവാർഷിക ആഘോഷം ഭാര്യ വീട്ടിൽ നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ജോമോൻ ഭാര്യാമാതാവിനെ മർദിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ഹരികൃഷ്‌ണനുമായി വാക്കുതർക്കവും സംഘർഷവുമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

കായംകുളത്ത് വിവാഹവാര്‍ഷിക ആഘോഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു

കുത്തേറ്റ ഹരികൃഷ്‌ണനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.