ETV Bharat / city

ആലപ്പുഴയില്‍ 112 കേന്ദ്രങ്ങളിൽ അതിവേഗ സൗജന്യ ഇന്‍റർനെറ്റ് - K Fi scheme

സംസ്ഥാന സർക്കാര്‍ പദ്ധതിയായ കെ-ഫൈ പദ്ധതിയിലൂടെയാണ് സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്

കെ-ഫൈ പദ്ധതി
author img

By

Published : Aug 2, 2019, 7:58 AM IST

ആലപ്പുഴ: ജില്ലയിലെ 112 കേന്ദ്രങ്ങളിൽ ഇന്‍റർനെറ്റ് സൗകര്യമൊരുക്കിക്കൊണ്ട് സൗജന്യ വൈഫൈ. സംസ്ഥാന സർക്കാര്‍ പദ്ധതിയായ കെ-ഫൈ പദ്ധതിയിലൂടെയാണ് സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്. മൊബൈൽ ഫോണിലുൾപ്പെടെ ദിവസേന ഒരു ജിബി വരെ വൈഫൈ സൗജന്യമായി ഉപയോഗിക്കാനാവും. ബസ് സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍, സര്‍ക്കാര്‍ ഓഫീസുകളുടെ സമീപം തുടങ്ങിയവിടങ്ങളിലാണ് ഈ സേവനം ലഭ്യമാവുക.

Intro:Body:കെ-ഫൈ പദ്ധതി: ജില്ലയിൽ 112 കേന്ദ്രങ്ങളിൽ അതിവേഗ സൗജന്യ ഇന്റർനെറ്റ്

ആലപ്പുഴ:ജില്ലയിലെ 112 കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കിക്കൊണ്ട് സൗജന്യ വൈഫൈ. സംസ്ഥാന സർക്കാരിന്റെ കെ-ഫൈ പദ്ധതിയിലാണ് ഇവിടങ്ങളിൽ സൗജന്യ വൈഫൈ കേന്ദ്രങ്ങൾ പൂർണമായും പ്രവർത്തന സജ്ജമായത്. വിവിധ സർക്കാർ സേവനങ്ങളും വിവരങ്ങളും അനുബന്ധ കാര്യങ്ങളും തികച്ചും സുതാര്യവും അനായാസവുമായി ലഭ്യമാക്കുന്നതിന് സൗജന്യ വൈഫൈ പദ്ധതി അവസരമൊരുക്കും.

ബസ് സ്റ്റാൻഡുകൾ,ജില്ലാ ഭരണ കേന്ദ്രങ്ങൾ,പഞ്ചായത്തുകൾ,പ്രധാന സർക്കാർ ഓഫീസുകൾ,സർക്കാർ ആശുപത്രികൾ,പാർക്കുകൾ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ടയിടങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും.സംസ്ഥാന ഐ ടി മിഷൻ നടപ്പാക്കുന്ന പദ്ധതി തീരമേഖലയിലടക്കം പ്രാബല്യത്തിലാക്കിയിട്ടുണ്ട്.

മൊബൈൽ ഫോണിലുൾപ്പെടെ ദിവസേന ഒരു ജി ബി വരെ വൈഫൈ സൗജന്യമായി ഉപയോഗിക്കാനാകും. വൈഫൈക്ക് പത്ത് എം ബി പി എസ് വേഗതയുണ്ടാകും. വൈഫൈ ഓൺ ചെയ്തു മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്താൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാകും.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.