ETV Bharat / city

അമ്പലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; കർഷകർ ആശങ്കയിൽ

പു​റ​ക്കാ​ട് ഒരു കർഷകന്‍റെ നാ​ലാ​യി​രത്തോ​ളം താറാവുകളാ​ണ് കഴിഞ്ഞ ദിവസങ്ങളിൽ ച​ത്തുവീണത്. ക്രിസ്‌മസ് വി​പ​ണി ല​ക്ഷ്യമി​ട്ട് വളർ​ത്തി​യി​രു​ന്ന താറാവുകള്‍ ചത്തൊടുങ്ങുന്നത് കര്‍ഷകരില്‍ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.

author img

By

Published : Nov 29, 2021, 3:40 PM IST

duck death in alappuzha  അമ്പലപ്പുഴ താറാവ് ചത്തൊടുങ്ങുന്നു  പു​റ​ക്കാ​ട് താറാവുകള്‍ ചത്തു  ആലപ്പുഴ പക്ഷിപ്പനി  kerala bird flu latest
അമ്പലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; കർഷകർ ആശങ്കയിൽ

ആലപ്പുഴ: അജ്ഞാത രോഗം ബാധിച്ച് അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. അ​മ്പ​ല​പ്പു​ഴ, പു​റ​ക്കാ​ട്, തോട്ടപ്പള്ളി ഭാഗങ്ങളിലാണ് ആ​യി​ര​ക്ക​ണ​ക്കിന് താ​റാ​വു​ക​ൾ ചത്തത്. 70 ദി​വ​സം പ്രായമായ താ​റാ​വു​ക​ൾ ര​ണ്ടാ​ഴ്‌ചയ്‌ക്കിടെ കൂ​ട്ട​ത്തോ​ടെ ച​ത്ത​താ​ണ് കർഷകരിൽ ആശങ്ക സൃ​ഷ്‌ടിച്ചിരിക്കുന്നത്.

അ​ധി​കൃ​ത​ർ സാ​മ്പി​ളു​ക​ൾ പരിശോധന​ക്ക് അയ​ച്ചി​ട്ടു​ണ്ട്. എന്നാൽ കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്‍റെ പരിശോധന റിപ്പോർട്ട് വന്ന ശേഷം മാത്രമേ പക്ഷിപ്പനിയാണോ ഇതെന്ന് സ്ഥിരീകരിക്കാനാവു.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ഇ​ല്ലി​ച്ചി​റ അ​റു​പ​തി​ൽ​ച്ചി​റ ജോ​സ​ഫ് ചെറി​യാ​ൻ എ​ന്ന കർഷകന്‍റെ നാ​ലാ​യി​രത്തോ​ളം താറാവുകളാ​ണ് കഴിഞ്ഞ ദിവസങ്ങളിൽ ച​ത്ത​ത്. ക്രി​സ്‌മസ് വി​പ​ണി ല​ക്ഷ്യമി​ട്ട് വളർ​ത്തി​യി​രു​ന്ന താറാവുകളാണ് ചത്തത്. സ​മീ​പ​ത്തെ മ​റ്റ് കർഷക​രു​ടെ താ​റാ​വു​ക​ൾ കൂടി ചത്തുവീണതോടെയാണ് പ്രദേശവാസികളിൽ കൂടുതൽ ആശങ്കയുണ്ടാക്കിയത്.

സം​ഭ​വ​മ​റി​ഞ്ഞ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി പ്ര​തി​രോ​ധ മ​രു​ന്ന് നൽകി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് തീ​റ്റ​യി​ൽ മ​രു​ന്ന് ക​ല​ർ​ത്തി ന​ൽ​കാ​ൻ അധി​കൃ​ത​ർ നിർദേശിച്ചെങ്കി​ലും ഇ​തും ഫ​ല​മു​ണ്ടാ​ക്കി​യി​ല്ല. മു​ൻ​പ് പ​ക്ഷി​പ്പ​നി മൂ​ലം താ​റാ​വു​ക​ൾ ച​ത്ത​തി​ന് സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും കാണുന്ന​തെ​ന്നാണ് ക​ർ​ഷ​ക​ർ പറയുന്നത്.

അതേസമയം, ക​ന​ത്ത നഷ്‌ടം നേരിടുമ്പോഴും ന​ഷ്‌ടപരിഹാരം ന​ൽ​കു​ന്ന​തി​നു​ള്ള നടപടിക​ളൊ​ന്നും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാണ് കർ​ഷ​ക​രുടെ​ പരാതി. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി താ​റാ​വു​ക​ൾ​ക്ക് നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നും കർഷകർ പ​റ​യു​ന്നു.

Also read: COVID variant: ഒമിക്രോണിനെ എന്തിന് ഭയക്കണം, ഇത്രയധികം ആശങ്ക വേണോ? വിശദമായി അറിയാം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.