ETV Bharat / city

'9 ദിവസത്തിനകം ഇന്ത്യ വിടണം' ; ചിത്തരഞ്ജന്‍,ഷംസീര്‍, റഹീം എന്നിവര്‍ക്ക് വധഭീഷണി

പി പി ചിത്തരഞ്ജന്‍റെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റല്‍ വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

ചിത്തരഞ്ജനെതിരെ വധഭീഷണി  ഭീഷണിക്കത്ത്  വധഭീഷണി  Death threats against MLA  Death threats against Chittaranjan
പി.പി ചിത്തരഞ്ജൻ
author img

By

Published : Jul 8, 2021, 9:30 PM IST

ആലപ്പുഴ : എംഎല്‍എമാരായ പി.പി ചിത്തരഞ്ജന്‍, എ എന്‍ ഷംസീര്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം എന്നിവര്‍ക്ക് വധഭീഷണി. പി പി ചിത്തരഞ്ജന്‍റെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റല്‍ വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

ചിത്തരഞ്ജനെതിരെ വധഭീഷണി  ഭീഷണിക്കത്ത്  വധഭീഷണി  Death threats against MLA  Death threats against Chittaranjan
കത്ത്

പിപി ചിത്തരഞ്ജന്‍ എംഎൽഎയുടെ കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വയ്ക്കുമെന്നാണ് ഭീഷണി. ഭാര്യ, മക്കള്‍,അച്ഛന്‍,അമ്മ എന്നിവരെ വിഷം കൊടുത്ത് കൊല്ലുമെന്നും പരാമര്‍ശമുണ്ട്.

also read: '10 ദിവസത്തിനകം നാടുവിട്ടില്ലെങ്കില്‍ വകവരുത്തും'; തിരുവഞ്ചൂരിനും കുടുംബത്തിനും വധഭീഷണി

ഒമ്പത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും. തലശേരി എംഎൽഎ എ.എൻ ഷംസീറിനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും ഇതേ അവസ്ഥയ്ക്ക് വിധേയരാകുമെന്നും കത്തില്‍ പറയുന്നു.

മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്നാണ് അയയ്ക്കുന്നയാളുടെ പേരായി കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തില്‍ മുഖ്യമന്ത്രിക്കും നിയമസഭ സ്‌പീക്കർക്കും പിപി ചിത്തരഞ്ജന്‍ പരാതി നൽകി. നേരത്തേ മുന്‍ ആഭ്യമന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഭീഷണിക്കത്ത് വന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.