ETV Bharat / city

ആലപ്പുഴയിലെ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു; പ്രതികളെ പിടികൂടാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി - ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ആലപ്പുഴയിൽ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി രണ്ട് കൊലപാതകങ്ങൾ നടന്നത്.

pinarayi vijayan on alappuzha killing  CM condemns Alappuzha murders  BJP LEADER RENJITH SRINIVAS KILLED IN ALAPPUZHA  ALAPPUZHA SDPI STATE SECRETARY SHAN KILLED  Political assassinations in alappuzha  ആലപ്പുഴയിലെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി  ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു  ആലപ്പുഴയിൽ എസ്‌ഡിപിഐ നേതാവിനെ വെട്ടിക്കൊന്നു
ആലപ്പുഴയിലെ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു; പ്രതികളെ പിടികൂടാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി
author img

By

Published : Dec 19, 2021, 10:24 AM IST

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ആലപ്പുഴയിൽ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി രണ്ട് കൊലപാതകങ്ങൾ നടന്നത്. ശനിയാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ.എസ് ഷാനെ അക്രമി സംഘം റോഡിലിട്ട് വെട്ടികൊലപ്പെടുത്തിയത്.

READ MORE: ആലപ്പുഴയില്‍ വീണ്ടും കൊലപാതകം, ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു

ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടിൽ നിന്ന് ഇറങ്ങവെയാണ് കൊലപാതകം നടന്നത്. ആലപ്പുഴ ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.