ETV Bharat / city

ആലപ്പുഴയില്‍ പോളിങ് സാമഗ്രികൾ വിതരണം ചെയ്തു - ആലപ്പുഴ വാര്‍ത്തകള്‍

1989 പോളിങ് സ്റ്റേഷനുകളിലേക്കുള്ള 2189 കൺട്രോൾ യൂണിറ്റുകളും 6564 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്

alappuzha voting machine distribution  alappuzha news  voting machine distribution  election latest news  ആലപ്പുഴ വാര്‍ത്തകള്‍  തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
ആലപ്പുഴയില്‍ പോളിങ് സാമഗ്രികൾ വിതരണം ചെയ്തു
author img

By

Published : Nov 29, 2020, 5:26 PM IST

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലേക്കുള്ള കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും വിതരണം ചെയ്തു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള 1989 പോളിങ് സ്റ്റേഷനുകളിലേക്കുള്ള 2189 കൺട്രോൾ യൂണിറ്റുകളും 6564 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എം. അലക്‌സാണ്ടർ വിതരണത്തിനും അനുബന്ധ നടപടികൾക്കും മേൽനോട്ടം വഹിച്ചു.

ആലപ്പുഴയില്‍ പോളിങ് സാമഗ്രികൾ വിതരണം ചെയ്തു

ഗ്രാമപഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇവിഎമ്മും നഗരസഭയിൽ സിംഗിൾ പോസ്റ്റ് ഇവിഎമ്മുമാണ് ഉപയോഗിക്കുക. ഗ്രാമപഞ്ചായത്തിൽ മൂന്ന് വോട്ട് ചെയ്യേണ്ടത് മൂലമാണിത്. റിസർവ് സൂഷിക്കേണ്ട മെഷീനുകളും വിതരണം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കായംകുളം നഗരസഭയിലെ 45 പോളിങ് സ്റ്റേഷനുകളിലേക്ക് 50 കൺടോൾ യൂണിറ്റ്, 50 ബാലറ്റ് യൂണിറ്റ്, മാവേലിക്കര നഗരസഭയിലെ 28 പോളിങ് സ്റ്റേഷനുകളിലേക്ക് 31 വീതം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും, ചെങ്ങന്നൂർ നഗരസഭയിലെ 27 പോളിങ് സ്റ്റേഷനുകളിലേക്ക് 30 വീതം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും, ആലപ്പുഴ നഗരസഭയിലെ 118 പോളിബ് സ്റ്റേഷനുകളിലേക്ക് 130 വീതം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും, ചേർത്തലയിലെ 35 പോളിങ് സ്റ്റേഷനുകളിലേക്ക് 39 വീതം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും, ഹരിപ്പാട് നഗരസഭയിലെ 29 പോളിങ് സ്റ്റേഷനുകളിലേക്ക് 32 വീതം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റുമാണ് വിതരണം ചെയ്തത്. രണ്ടു ദിവസങ്ങളിലായി നടന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.