ETV Bharat / city

വിവേകിന്‍റെ കണക്കുകൂട്ടല്‍ തെറ്റാറില്ല...കാല്‍ക്കുലേഷനില്‍ റെക്കോഡുകള്‍ സ്വന്തമാക്കി ആലപ്പുഴ സ്വദേശി

author img

By

Published : Nov 12, 2021, 12:55 PM IST

ഒരു ലക്ഷത്തിൽ താഴെയുള്ള ഏത് സംഖ്യയുടെയും ഗുണനപ്പട്ടിക വിവേകിന് മനഃപാഠമാണ്.

വിവേകിന്‍റെ കണക്കുകൂട്ടല്‍ തെറ്റാറില്ല...കാല്‍ക്കുലേഷനില്‍ റെക്കോഡുകള്‍ സ്വന്തമാക്കി ആലപ്പുഴ സ്വദേശി

ആലപ്പുഴ: കമ്പ്യൂട്ടറിന്‍റെയും കാൽക്കുലേറ്ററിന്‍റെയും വേഗതയാണ് ആലപ്പുഴ സ്വദേശി വിവേകിന്‍റെ മനസിന്. എത്ര വലിയ സംഖ്യയായാലും വിവേക് അത് നിമിഷനേരം കൊണ്ട് കൂട്ടിയും ഗുണിച്ചും ഹരിച്ചും ശരിയുത്തരം പറഞ്ഞു തരും. 'ഇന്ത്യയുടെ ഗണികമാന്ത്രികൻ' എന്നാണ് ഹിസ്റ്ററി ടിവി വിവേകിനെ വിശേഷിപ്പിച്ചത്.

ഭൂഗോളത്തിന്‍റെ സ്‌പന്ദനം കണക്കിലാണെന്ന് 'സ്‌ഫടികം' സിനിമയിൽ ചാക്കോ മാഷ് പറയുന്നത് വിവേകും സമ്മതിച്ചു തരും. ചാക്കോ മാഷിനെ പോലെയല്ലെങ്കിലും ആയിരങ്ങൾക്ക് വിജ്ഞാനത്തിന്‍റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അധ്യാപകനായ അച്ഛൻ പി.സി റാഫേലാണ് വിവേകിന് വഴികാട്ടി.

കാല്‍ക്കുലേഷനില്‍ റെക്കോഡുകള്‍ സ്വന്തമാക്കി ആലപ്പുഴ സ്വദേശി

ഏത് വലിയ സംഖ്യയും വിവേകിന് നിസാരം

അച്ഛന്‍ ചെറുപ്പത്തില്‍ സമ്മാനിച്ച കാൽക്കുലേറ്ററിൽ നിന്നാണ് മെന്‍റല്‍ കണക്കിന്‍റെ ബാലപാഠങ്ങൾ വിവേക് ആരംഭിക്കുന്നത്. നിരന്തരമായ പരിശീലനവും ഏകാഗ്രമായ നിരീക്ഷണപാഠവവും കൊണ്ടാണ് മെന്‍റല്‍ മാത്‍സ് എന്ന മനക്കണക്കിലെ മാന്ത്രികവിദ്യ വിവേക് സ്വായത്തമാക്കിയത്. ഒരു ലക്ഷത്തിൽ താഴെയുള്ള ഏത് സംഖ്യയുടെയും ഗുണനപ്പട്ടിക വിവേകിന് മനഃപാഠമാണ്.

ലിംക ബുക്ക് ഓഫ് റെക്കോഡ്‌, അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌, യുആർഎഫ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്...വിവേകിനെ തേടിയെത്തിയ റെക്കോർഡുകളുടെയും അംഗീകാരങ്ങളുടെയും പട്ടിക ഇനിയും നീളും.

ഭൂഗോളത്തിന്‍റെ സ്‌പന്ദനം കണക്കില്‍ തന്നെ

ദൈനദിന ജീവിതത്തെ കണക്കുമായി ബന്ധപ്പെടുത്തിയാല്‍ ഈ വിദ്യ എളുപ്പത്തിൽ സ്വായത്തമാക്കാൻ കഴിയുമെന്നാണ് വിവേകിന്‍റെ പക്ഷം. മത്സര പരീക്ഷകളിലെ കണക്കുകൾ എങ്ങനെ വേഗത്തിൽ ചെയ്യാമെന്നും വിവേകിനറിയാം. അതുകൊണ്ട് തന്നെ ഇത് പഠിക്കാന്‍ നിരവധിയാളുകൾ വിവേകിനെ തേടിയെത്താറുണ്ട്.

കണക്ക് എങ്ങനെ എളുപ്പത്തിൽ പഠിക്കാമെന്ന് സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കും അധ്യാപർക്കും പരിശീലനം നൽകുന്നുമുണ്ട്. അക്ഷരങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്ന തങ്ങൾക്ക് ഏറ്റവും സന്തോഷം മകന് തന്‍റെ കഴിവുകൾ കൂടുതൽ പേർക്ക് പകർന്നു നൽകുന്നത് കാണുമ്പോഴാണെന്ന് വിവേകിന്‍റെ അച്ഛൻ പറയുന്നു.

ഇപ്പോൾ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്‌കൂൾതലത്തിലെ ഗണിതശാസ്ത്ര പാഠങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെയും ഒപ്പം ഗണിതപഠനം എളുപ്പത്തിലാക്കുവാനുള്ള മാർഗങ്ങളെയും സംബന്ധിച്ച പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ് വിവേക്.

Also read: ഇതാകണമെടാ പൊലീസ്, തളർന്നു വീണ യുവാവിനെ തോളിലേറ്റി വനിത ഇൻസ്‌പെക്‌ടർ: സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ് രാജേശ്വരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.