ETV Bharat / city

കലക്ടര്‍ വിളിച്ചു : പരീക്ഷാകേന്ദ്രങ്ങളിലേക്ക് എത്തിയത് നൂറു കണക്കിന് സന്നദ്ധസേനാംഗങ്ങൾ

സംസ്ഥാന സർക്കാരിന് കീഴിലുള്ള സാമൂഹ്യ സന്നദ്ധ സേനാ ഡയറക്ടറേറ്റിന് കീഴിലുള്ള സന്നദ്ധപ്രവർത്തകരാണ് കലക്‌ടറുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് കണ്ട് സേവനപ്രവർത്തനത്തിനായി എത്തിയത്.

alappuzha entrance exam alappuzha collector ആലപ്പുഴ കലക്‌ടര്‍ ആലപ്പുഴ വാര്‍ത്തകള്‍
കലക്ടര്‍ വിളിച്ചു : പരീക്ഷാകേന്ദ്രങ്ങളിലേക്ക് എത്തിയത് നൂറു കണക്കിന് സന്നദ്ധസേനാംഗങ്ങൾ
author img

By

Published : Jul 17, 2020, 1:22 AM IST

ആലപ്പുഴ: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നടന്ന കേരള എന്‍ട്രന്‍സ് പരീക്ഷ ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായതിനു പിന്നില്‍ ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായവമുണ്ട്. ജില്ലയില്‍ 20 പരീക്ഷാ കേന്ദ്രങ്ങളിലായി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഏറെ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം പരീക്ഷാ നടത്തിപ്പിനെ നോക്കിക്കണ്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് പുറമെ നിന്നും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം കലക്ടര്‍ എ. അലക്സാണ്ടര്‍ ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ അഭ്യര്‍ഥിച്ചത്.

കലക്ടറുടെ സഹായ അഭ്യര്‍ഥന പൂര്‍ണ മനസോടെ കൂടിയാണ് ജില്ലയിലെ സന്നദ്ധസേനാംങ്ങൾ ഏറ്റെടുത്തത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള സാമൂഹ്യ സന്നദ്ധ സേനാ ഡയറക്ടറേറ്റിന് കീഴിലുള്ള സന്നദ്ധപ്രവർത്തകരാണ് ഇത്തരത്തിൽ സേവനപ്രവർത്തനത്തിനായി എത്തിയത്. 10 മണിക്ക് ആരംഭിക്കുന്ന പരീക്ഷയ്ക്കായി ഇവര്‍ എട്ട് മണിയോടെ തന്നെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തി. തുടര്‍ന്ന് സാമൂഹിക അകലം പാലിച്ചു നിന്ന വിദ്യാര്‍ഥികളെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു പരിശോധിക്കുകയും ഹാന്‍ഡ് സാനിറ്റിസെര്‍ നല്‍കിയുമാണ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. ഏറെ ആശങ്കള്‍ക്കിടയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ നടത്തുകയും അവയുടെ മൂല്യ നിര്‍ണയം കാലതാമസം കൂടാതെ പൂര്‍ത്തീകരിച്ചു ഫലപ്രഖ്യാപനം നടത്തുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വ്യാപനം അതിന്‍റെ മൂന്നാമത്തെ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് ഇത്തരത്തില്‍ വീണ്ടുമൊരു വെല്ലുവിളി ഏറ്റെടുത്തു നടത്തുമ്പോള്‍ ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കുന്ന കൈത്താങ്ങ് അതിന് കൂടുതല്‍ കരുത്തേകുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.