ആലപ്പുഴയില്‍ 852 പേര്‍ക്ക് കൊവിഡ് മുക്തി; 347 പുതിയ രോഗികള്‍ - ആലപ്പുഴ കൊവിഡ് വാര്‍ത്തകള്‍
6596 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
ആലപ്പുഴയില്‍ 852 പേര്‍ക്ക് കൊവിഡ് മുക്തി; 347 പുതിയ രോഗികള്‍
ആലപ്പുഴ: ജില്ലയിൽ 347 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 326 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 852 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 39427 ആയി. 6596 പേരാണ് ജില്ലയുടെ വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി ചികിത്സയിൽ കഴിയുന്നത്.