ETV Bharat / city

ശബരിമല; സര്‍ക്കാര്‍ കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് എ. വിജയരാഘവൻ - എ. വിജയരാഘവൻ

സിപിഎം നിലപാടിൽ അവ്യക്തതയില്ലെന്നും എ. വിജയരാഘവൻ.

A .vijayaragavan sabarimala issue  A .vijayaragavan news  sabarimala issue news  ശബരിമല വാര്‍ത്തകള്‍  എ. വിജയരാഘവൻ  സിപിഎം വാര്‍ത്തകള്‍
ശബരിമല; സര്‍ക്കാര്‍ കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് എ. വിജയരാഘവൻ
author img

By

Published : Feb 7, 2021, 3:39 AM IST

ആലപ്പുഴ: ശബരിമല വിഷയത്തിൽ സിപിഎമ്മിന് അവ്യക്തതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സുപ്രീംകോടതി വിധി പ്രഖ്യാപിച്ചാൽ അത് രാജ്യത്തിന്‍റെ നിയമമാണ്. കോടതി വിധിക്ക് അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. ഇക്കാര്യത്തിൽ സിപിഎമ്മിന് ആശയക്കുഴപ്പമോ ആശങ്കകളോ ഇല്ല. വിഷയത്തിൽ രണ്ടു ദിവസം മുമ്പ് സിപിഎം കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. സിപിഎം നിലപാടിൽ അവ്യക്തതകൾ ഇല്ല. ആളെ പറ്റിക്കുന്ന നിലപാട് യുഡിഎഫിനാണ് ഉള്ളതെന്നും യുഡിഎഫ് നിലപാട് ജനങ്ങൾ തള്ളിക്കളയുമെന്നും വിജയരാഘവൻ പറഞ്ഞു.

ശബരിമല; സര്‍ക്കാര്‍ കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് എ. വിജയരാഘവൻ

വിഷയം വിശാല ബെഞ്ചിന്‍റെ പരിഗണനയിലാണ്. നിയമ നിർമാണം സാധ്യമല്ല. കോടതി എടുക്കേണ്ട തീരുമാനം സർക്കാരിന് കഴിയില്ല. കോടതിയുടെ തീരുമാനത്തിന് അനുസൃതമായി സംസ്ഥാന സർക്കാർ പ്രവർത്തിക്കും. യുഡിഎഫ് നിയമം ഉണ്ടാക്കിയാൽ അത് ഭരണഘടനാ വിരുദ്ധമാവും. അധികാരത്തിൽ ഇല്ലാത്ത കോൺഗ്രസ് എങ്ങനെയാണ് നിയമം ഉണ്ടാക്കുക. ഏത് ഭരണഘടന അനുസരിച്ചാണ് യുഡിഎഫ് നിയമം ഉണ്ടാക്കാൻ പോകുന്നതെന്നും എ.വിജയരാഘവൻ ചോദിച്ചു.

ആളുകളെ പറ്റിച്ച് കാലംകഴിക്കുക എന്നാണ് യുഡിഎഫ് നിലപാട്. ജനങ്ങളെ കബളിപ്പിച്ചാണ് യുഡിഎഫ് ഇതുവരെ മുന്നോട്ടു പോയിട്ടുള്ളത്. അതിലുപരിയായി വ്യക്തതയുള്ള ഒരു നിലപാട് യുഡിഎഫിനില്ല. അതുകൊണ്ട് തന്നെ യുഡിഎഫ് നിലപാട് ജനങ്ങൾ നിരാകരിക്കുമെന്നും എ.വിജയരാഘവൻ ആലപ്പുഴയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.