ETV Bharat / business

ഗൂഗിളിനും മൈക്രോസോഫ്‌റ്റിനും പിന്നാലെ യൂട്യൂബും 'ഇന്ത്യന്‍ കൈകളില്‍' ; സിഇഒ കസേരയില്‍ നീല്‍ മോഹന്‍ - ഇന്ത്യന്‍ സാന്നിധ്യം

ഗൂഗിളിന്‍റെ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന്‍റെ തലപ്പത്തേക്കെത്തി 47 കാരനായ നീല്‍ മോഹന്‍. ലോകോത്തര കമ്പനികളുടെ തലപ്പത്തെ ഇന്ത്യന്‍ സാന്നിധ്യങ്ങളെക്കുറിച്ചറിയാം

Youtube New CEO  Youtube  Neal Mohan  Youtube New CEO Neal Mohan  list of Indian origin CEOs  Neal Mohan appointed new CEO of Youtube  ndian origin CEOs of global tech firms  ഗൂഗിളിനും മൈക്രോസോഫ്‌റ്റിനും പിന്നാലെ  യൂട്യൂബ്  ഇന്ത്യന്‍ കൈകകളില്‍  സിഇഒ കസേരയിലെത്തിയത് നീല്‍ മോഹന്‍  ആഗോള ഭീമന്മാരായ ഗൂഗിളും മൈക്രോസോഫ്‌റ്റും  ഇന്ത്യന്‍ വംശജന്മാര്‍  ഗൂഗിളിന്‍റെ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോം  നീല്‍ മോഹന്‍  നീല്‍  കമ്പനികളുടെ തലപ്പത്തെ ഇന്ത്യന്‍ സാന്നിധ്യം  ഇന്ത്യന്‍ സാന്നിധ്യം  ഇന്ത്യ
യൂട്യൂബും 'ഇന്ത്യന്‍ കൈകകളില്‍'; സിഇഒ കസേരയിലെത്തിയത് നീല്‍ മോഹന്‍
author img

By

Published : Feb 17, 2023, 6:27 PM IST

Updated : Feb 17, 2023, 7:37 PM IST

ന്യൂഡല്‍ഹി : സേവന മേഖലയില്‍ ഏറ്റവുമധികം നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണ് ഇന്ത്യക്കാര്‍. അതുകൊണ്ടുതന്നെ ആഗോള ടെക്‌നോളജി ഭീമന്മാരുടെ ഉയര്‍ന്ന കസേരകളിലും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ താക്കോല്‍ സ്ഥാനങ്ങളിലുമെല്ലാം തന്നെ 'ഇന്ത്യന്‍ സാന്നിധ്യം' വ്യക്തവുമാണ്. ഇപ്പോഴിതാ നീല്‍ മോഹന്‍ എന്ന ഇന്ത്യന്‍ വംശജനിലൂടെ ടെക് ലോകം ഭരിക്കുന്ന ഗൂഗിളിനും മൈക്രോസോഫ്‌റ്റിനും പിന്നാലെ യൂട്യൂബിന്‍റെ തലപ്പത്തേക്കും കാലെടുത്തുവയ്‌ക്കുകയാണ് 'ഇന്ത്യ'.

വരവ് രാജകീയമായി തന്നെ: ഇന്ത്യൻ അമേരിക്കൻ യൂട്യൂബ് എക്സിക്യുട്ടീവായുള്ള ദീര്‍ഘനാളത്തെ അനുഭവ സമ്പത്തുമായാണ് 47 കാരനായ നീല്‍ മോഹന്‍ ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന്‍റെ സിഇഒ കസേരയിലെത്തുന്നത്. സ്‌റ്റാന്‍ഫോര്‍ഡില്‍ നിന്നും ബുരുദം നേടിയ നീല്‍ ഏതാണ്ട് ആറ് വര്‍ഷത്തോളം 'ഡബിള്‍ക്ലിക്ക്' എന്ന കമ്പനിയില്‍ ജോലിയനുഷ്‌ഠിച്ചു. ഈ സമയത്താണ് കമ്പനി ഗൂഗിള്‍ ഏറ്റെടുക്കുന്നതും നീലിനെ സീനിയര്‍ അഡ്വട്വൈസിങ് ആന്‍റ് പ്രൊഡക്‌ട് എക്‌സിക്യുട്ടീവായി നിയമിക്കുന്നതും.

യൂട്യൂബ് ഇനി 'ഇന്ത്യ ഭരിക്കും': അങ്ങനെയിരിക്കെ 2015 ല്‍ യൂട്യൂബ് നീല്‍ മോഹന് ചീഫ് പ്രൊഡക്‌ട് ഓഫിസറായുള്ള ചുമതലയേല്‍പ്പിച്ചു. ഈ സമയത്താണ് ഇന്ന് യൂട്യൂബിന്‍റേതായി ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതും ജനപ്രിയമായതുമായ യൂട്യൂബ് ഷോര്‍ട്‌സിന്‍റെയും മ്യൂസിക് ആന്‍റ് സബ്‌സ്‌ക്രിപ്‌ഷന്‍ ഓഫറിങ്ങിന്‍റെയും അണിയറപ്രവര്‍ത്തനങ്ങളില്‍ നീല്‍ മോഹന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. കൂടാതെ ഗൂഗിളിന് കീഴിലുള്ള ഡിസ്‌പ്ലേ ആന്‍ഡ് വീഡിയോ അഡ്വടൈസിങ്ങിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റായി ഏട്ട് വര്‍ഷത്തോളവും നീല്‍ മോഹന്‍ പ്രവര്‍ത്തിച്ചിരുന്നു.

ഗൂഗിളിന്‍റെയും യൂട്യൂബിന്‍റെയും നിര്‍ണായക സ്ഥാനങ്ങള്‍ അലങ്കരിച്ച് വരുന്നതിനിടെയാണ് ഗൂഗിള്‍ ആല്‍ഫബെറ്റിന്‍റെ സിഇഒയായ സുന്ദർ പിച്ചൈ, മൈക്രോസോഫ്‌റ്റ് സിഇഒ സത്യ നാദെല്ല, ഐബിഎമ്മിന്‍റെ സിഇഒ അരവിന്ദ് കൃഷ്‌ണ, അഡോബിന്‍റെ ശാന്തനു നാരായന്‍ എന്നിവരടങ്ങിയ എലീറ്റ് ക്ലബ്ബിലേക്ക് നീല്‍ മോഹനും എത്തുന്നത്.

നീല്‍ മോഹനെ കൂടാതെ വമ്പന്‍ കമ്പനികളുടെ സിഇഒമാരായ പ്രധാനികള്‍ ഇവരാണ് :

1. സുന്ദര്‍ പിച്ചൈ : ആഗോള മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയായ ഗൂഗിള്‍ എല്‍എല്‍സിയുടെയും ആല്‍ഫബെറ്റിന്‍റെയും സിഇഒയാണ് 47 കാരനായ സുന്ദര്‍ പിച്ചൈ. തമിഴ്‌നാട്ടിലെ മധുരയില്‍ ജനിച്ച് ഖരഗ്‌പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ പിച്ചൈ 2004 ല്‍ ഗൂഗിളിലൂടെയാണ് തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. 2015 ല്‍ ഗൂഗിള്‍ സുന്ദര്‍ പിച്ചൈയെ സിഇഒയായി നിയമിച്ചു. അടുത്തിടെ 2019 ഡിസംബറില്‍ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബൈറ്റിന്‍റെ സിഇഒ കസേരയിലേക്കും പിച്ചൈ ഉയര്‍ത്തപ്പെട്ടു.

2. സത്യ നാദെല്ല: കമ്പ്യൂട്ടറുകളെ ജനകീയവത്കരിക്കുന്നതില്‍ നിസ്‌തുല സ്ഥാനം വഹിച്ച മൈക്രോസോഫ്‌റ്റിന്‍റെ സിഇഒയായി സത്യ നാദെല്ല എത്തുന്നത് 2014 ലാണ്. തെലങ്കാനയിലെ ഹൈദരാബാദില്‍ ജനിച്ച സത്യ നാദെല്ല, സ്‌റ്റീവ് ബാള്‍മറുടെ പിന്‍ഗാമിയായാണ് മൈക്രോസോഫ്‌റ്റിന്‍റെ തലപ്പത്തേക്കെത്തുന്നത്. മണിപ്പാല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിഇ ബിരുദവും, വിസ്കോൺസിൻ-മിൽവോക്കി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസും, ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദവും നേടിയ സത്യ നാദെല്ല 2021 ല്‍ ജോണ്‍ ഡബ്ല്യു തോംസണിന്‍റെ പിന്‍ഗാമിയായി മൈക്രോസോഫ്‌റ്റിന്‍റെ ചെയര്‍മാനുമായി.

3.പരാഗ് അഗര്‍വാള്‍ : സമൂഹമാധ്യമ പ്ളാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ സിഇഒയായിരുന്നു ഇന്ത്യക്കാരനായ പരാഗ്‌ അഗര്‍വാള്‍. ജാക്ക് ഡോര്‍സിയുടെ പിന്‍ഗാമിയായാണ് 2021 നവംബറില്‍ പരാഗ്‌ അഗര്‍വാള്‍ എത്തുന്നത്. ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഇലോണ്‍ മസ്‌ക്‌ സ്വന്തമാക്കിയതോടെ അദ്ദേഹം പടിയിറങ്ങുകയായിരുന്നു. ബോംബെ ഐഐടിയില്‍ നിന്നാണ് പരാഗ് ബിരുദം നേടിയിട്ടുള്ളത്.

4. അരവിന്ദ് കൃഷ്‌ണ: മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയായ ഇന്‍റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പറേഷന്‍റെ (ഐബിഎം) സിഇഒയായി 2020 ജനുവരിയിലാണ് ഇന്ത്യന്‍ വംശജനായ അരവിന്ദ് കൃഷ്‌ണ എത്തുന്നത്. കാണ്‍പൂരിലെ ഐഐടിയില്‍ നിന്ന് ബുരുദമെടുത്ത് രണ്ട് ദശാബ്‌ദത്തോളം ഐബിഎമ്മില്‍ സേവനമനുഷ്‌ഠിച്ച അരവിന്ദ് കൃഷ്‌ണ, വിര്‍ജീനിയ റോമെട്ടിക്ക് പിന്നാലെയാണ് ഐബിഎമ്മിന്‍റെ സിഇഒയായി നിയമിതനാകുന്നത്.

5. ശാന്തനു നാരായന്‍ : ഹൈദരാബാദില്‍ ജനിച്ച ശാന്തനു നാരായന്‍ ആഗോള കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ അഡോബിന്‍റെ തലപ്പത്തേക്കെത്തുന്നത് 2007 ഡിസംബറില്‍ തന്‍റെ 45ാം വയസിലാണ്. ലോകോത്തര ടെക്‌നോളജി കമ്പനിയായ ആപ്പിളില്‍ തന്‍റെ കരിയര്‍ ആരംഭിച്ച ശാന്തനു 1998 ലാണ് അഡോബിലേക്ക് ചേക്കേറുന്നത്.

6. ജയ്‌ശ്രീ ഉള്ളാല്‍ : ലണ്ടനില്‍ ജനിച്ച് ന്യൂഡല്‍ഹിയില്‍ വളര്‍ന്ന 61കാരിയായ ഇന്ത്യന്‍ വംശജ ജയ്‌ശ്രീ ഉള്ളാല്‍ 2008ലാണ് ലോകോത്തര കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ അരിസ്‌റ്റോ നെറ്റ്‌വര്‍ക്‌സിന്‍റെ തലപ്പത്തേക്കെത്തുന്നത്.

7. ജോര്‍ജ് കുര്യന്‍ : കോട്ടയത്ത് ജനിച്ച് മദ്രാസ് ഐഐടിയില്‍ ബിരുദം നേടിയ ജോര്‍ജ് കുര്യന്‍ 2015 ജൂണിലാണ് ആഗോള ശ്രദ്ധനേടിയ ക്ലൗഡ് ഡാറ്റ സര്‍വീസായ നെറ്റ്‌ആപ്പിന്‍റെ സിഇഒയും ചെയര്‍മാനുമായെത്തുന്നത്.

8. രാജീവ് സൂരി : ന്യൂഡല്‍ഹിയില്‍ ജനിച്ച് കുവൈറ്റില്‍ വളര്‍ന്ന 55 കാരനായ രാജീവ് സൂരി 2014 ലാണ് മൊബൈല്‍ ഫോണ്‍ രംഗത്ത് വിപ്ലവം തീര്‍ത്ത നോക്കിയയുടെ സിഇഒയായി എത്തുന്നത്. 2020 ഓടെ പിന്‍ഗാമിയായ പെക്ക ലുന്‍മാര്‍ക്കിന് ചുമതലകള്‍ കൈമാറിയ രാജീവ് സൂരി, 2021 മാര്‍ച്ച് ഒന്ന് മുതല്‍ ബ്രിട്ടീഷ് സാറ്റലൈറ്റ് കമ്പനിയായ ഇൻമാർസാറ്റിന്‍റെ സിഇഒയാണ്.

9. അജയ്‌പാല്‍ സിങ് ബംഗ : ലോകത്തിലെ രണ്ടാമത്തെ പേയ്‌മെന്‍റ് പ്രോസസിങ് കമ്പനിയായ മാസ്‌റ്റര്‍ കാര്‍ഡിന്‍റെ സിഇഒയാണ് 63 കാരനായ അജയ്‌പാല്‍ സിങ് ബംഗ. ഇന്ത്യന്‍ കരസേനയില്‍ നിന്ന് വിരമിച്ച ലഫ്‌റ്റനന്‍റ് ജനറല്‍ ഹര്‍ഭജന്‍ സിങ് ബംഗയുടെ മകനായി മഹാരാഷ്‌ട്രയിലെ പൂനെയില്‍ ജനിച്ച അജയ്‌പാല്‍ സിങ് 1981 ല്‍ മൾട്ടിനാഷണൽ ഫുഡ് ആൻഡ് ഡ്രിങ്ക് പ്രോസസിംഗ് കമ്പനിയായ നെസ്‌ലെയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. 1990കളില്‍ മാസ്‌റ്റര്‍ കാര്‍ഡിന്‍റെ ഭാഗമായ അജയ്‌പാല്‍ സിങ് 2010 ജൂലൈയിലാണ് മാസ്‌റ്റര്‍ കാര്‍ഡിന്‍റെ പ്രസിഡന്‍റും സിഇഒയുമായി നിയമിതനാകുന്നത്.

Last Updated : Feb 17, 2023, 7:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.